health

ആരോഗ്യവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് കാര്യങ്ങളാണ്. എന്നാല്‍ പലര്‍ക്കും ഇത് രണ്ടും ഒരുമിച്ച് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയില്ലെന്നതാണ് സത്യം. മനുഷ്യ ശരീരത്തില്‍ സൗന്ദര്യം ആരോഗ്യം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യമുള്ള ശരീരഭാഗമാണ് പൊക്കിള്‍. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന ഒരു ശരീരഭാഗമാണ് പൊക്കിള്‍. ഇവിടെ എണ്ണ പുരട്ടുന്നതിലൂടെ ചില ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും.

പൊക്കിള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. എണ്ണ പുരട്ടുന്നതിലൂടെ ആമാശയത്തേയും ഒപ്പം നാഭി പ്രദേശത്തേയും വൃത്തിയാക്കി സൂക്ഷിക്കും. എണ്ണ പുരട്ടുന്നതിനുള്ള ഏറ്റവും അനിയോജ്യമായ സമയം രാത്രിയാണ്. ശുദ്ധമായ വെളിച്ചെണ്ണയോ വേപ്പെണ്ണയോ ട്രീ ഓയിലോ ലെമണ്‍ ഓയിലോ ആണ് പൊക്കിളില്‍ പുരട്ടേണ്ടത്. പതിവായി എണ്ണ പുരട്ടിയാല്‍ ഒരു മാസം കൊണ്ട് തന്നെ ശരീരം അതിന്റെ വ്യത്യാസങ്ങളും പ്രകടമാക്കും.

പൊക്കിളില്‍ എണ്ണ പുരട്ടുന്നതിലൂടെ ചര്‍മ്മത്തിനും മുടിക്കും മാത്രമല്ല ശരീരത്തിന് മുഴുവന്‍ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. ആമാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. അതോടൊപ്പം തന്നെ ശരീരം ശുദ്ധിയായി ഇരിക്കുകയും ചെയ്യും. എണ്ണ പുരട്ടുന്നതിലൂടെ പ്രധാനമായും നാഭിക്കുള്ളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് മാറികിട്ടും. ശരീരത്തിന് ആകെ ഉന്മേഷവും ലഭിക്കും.