d

പ്രായപൂർത്തിയാകാത്തവർ ഓൺലൈൻ അശ്ലീല കണ്ടന്റുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായി സ്പെയിൻ പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ഡിജിറ്റൽ ബീറ്റ എന്ന ഊ അപ്പ് ഒരു മൊബൈൽ ഫോൺ വാലറ്റ് പോലെയാണ് പ്രവർത്തിക്കുക. ഈ ആപ്പ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടതായുണ്ട്. സർക്കാ‌ർ നൽകിയ അഞ്ചു തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് പരിശോധിച്ചാണ് 18 വയസിന് മുകളിലുള്ളയാളെന്ന് ഉറപ്പുവരുത്തുന്നത്. അതിന് ശേഷം ഒരുമാസം വരെ കാലാവധിയുള്ള 30 ക്രെഡിറ്റുകളും നൽകും. ഈ ക്രെഡിറ്റ് ഉപയോഗിച്ച് മാത്രമേ അഡൾട്ട് കണ്ടന്റ് കാണാൻ കഴിയൂ. .കൂടാതെ, ഉപയോക്താക്കൾക്ക് അധിക ക്രെഡിറ്റുകൾക്കായി അഭ്യർത്ഥിക്കാാനും കഴിയും.

ഓൺലൈനിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിനുള്ള കർശന നിയന്ത്രണങ്ങൾക്കായി കാമ്പെയ്‌നിംഗ് നടത്തുന്ന അശ്ലീല വിരുദ്ധ ഗ്രൂപ്പായ ഡെയ്ൽ ഉന വുൽറ്റ ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ആപ്പ് പുറത്തിറക്കിയത്.

ജൂലായ്അ വസാനത്തോടെ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാകുമെന്നാൻ് റിപ്പോർട്ടുകൾ പറയുന്നു. ഒരു വിഭാഗം ആപ്പിന്റെ സങ്കീർണ്ണതയെ വിമർശിക്കുന്നുണ്ടെങ്കിലും സ്പാനിഷ് സർക്കാർ ഈ നീക്കത്തെ ന്യായീകരിച്ചു സർക്കാരിന്റെ അഭിപ്രായത്തിൽ, ക്രെഡിറ്റ് അധിഷ്‌ഠിത മോഡൽ സ്വകാര്യതയ്‌ക്ക് കൂടുതൽ അനുയോജ്യമാണ്, കൂടാതെ ഓൺലൈൻ പ്രവർത്തനങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകില്ലെന്ന് ഉറപ്പാക്കുന്നു.

2027 ഒക്ടോബറിൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയൻ നിയമവുമായി യോജിപ്പിക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് വരാനിരിക്കുന്ന ആപ്പ്. സ്‌പെയിനിലെ പോൺ പാസ്‌പോർട്ടിന് പകരം യൂറോപ്യൻ യൂണിയൻ്റെ സ്വന്തം ഡിജിറ്റൽ ഐഡൻ്റിറ്റി സിസ്റ്റം വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.