heat-wave

കുവൈറ്റ് സിറ്റി: ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് അറബ് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച മുതല്‍ ഭൂരിഭാഗം അറബ് രാജ്യങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബെഹറിന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് താപനില ഗണ്യമായി ഉയരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

മിക്ക പ്രദേശങ്ങളിലും താപനില വര്‍ദ്ധിച്ച് നാല്‍പ്പത് ഡിഗ്രിയിലെത്തും. ഇറാഖ്, കുവൈറ്റ്, കിഴക്കന്‍ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യന്‍ പെനിന്‍സുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ ജനങ്ങള്‍ വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന താപനില (ഡിഗ്രി സെല്‍ഷ്യസ് കണക്കില്‍)

സൗദി അറേബ്യ 44-48
യുഎഇ 46-49
ഖത്തര്‍ 44-46
കുവൈറ്റ് 45-48
ബെഹറിന്‍ 42-45
ഒമാന്‍ 43-46