aloe-vera

കേരളത്തിലെ ഒട്ടുമിക്ക ആളുകളും വാസ്‌തുശാസ്ത്രം നോക്കാറുണ്ട്. വീട്, അടുക്കളുടെ സ്ഥാനം, പൂജാമുറി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് നാം വാസ്‌തു ശാസ്ത്രപ്രകാരം നിർമ്മിക്കുന്നു. എന്നാൽ ഇവയ്ക്ക് മാത്രമല്ല ചില ചെടികൾക്കുള്ള സ്ഥാനവും വാസ്തു നോക്കി ചെയ്യുന്നത് വളരെ നല്ലതാണ്. ഇല്ലെങ്കിൽ വിപരീത ഫലം ആയിരിക്കും അത് നൽകുക. അങ്ങനെയുള്ള ഒരു ചെടിയാണ് കറ്റാർവാഴ.

കേരളത്തിലെ മിക്കവാറും വീടുകളിലും കറ്റാർവാഴ കാണപ്പെടുന്നു. നിരവധി ഔഷധ ഗുണമുള്ള ഈ ചെടി മികച്ചൊരു സൗന്ദര്യവർദ്ധക സഹായിയുമാണ്. കൂടാതെ ഇവയ്ക്ക് വാസ്തുപ്രകാരവും നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് കുടുംബത്തിൽ സന്തോഷവും സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. കൂടാതെ പലരുടെയും പ്രശ്നമാണ് സമ്പത്ത് നിലനിർത്താൻ കഴിയാത്തത്. ഇതിനും കറ്റാർവാഴ സഹായിക്കുന്നു. എന്നാൽ ദിശമാറി ഇത് നടുന്നത് വിപരീത ഫലമാണ് നൽകുന്നത്.

ദിശകൾ

വാസ്തുശാസ്ത്രപ്രകാരം കറ്റാർവാഴ വീടിന്റെ കിഴക്ക് ദിശയിൽ വേണം നടാൻ. ഇത് വീട്ടിൽ സമാധാനവും മനസിന് ശാന്തതയും പ്രദാനം ചെയ്യും. പടിഞ്ഞാറ് ദിശയിൽ കറ്റാർവാഴ നടുന്നത് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ കറ്റാർവാഴ ഒരിക്കലും വടക്ക് പടിഞ്ഞാറ് ദിശയിൽ നടാൻ പാടില്ല ഇത് വിപരീത ഫലം തരുന്നു.