kochi

കൊ​ച്ചി​:​ ​ര​വി​പു​ര​ത്ത് ​ഫ്ലാ​റ്റി​ലെ​ ​കു​ടി​വെ​ള്ള​ത്തി​ൽ​ ​ഇ​-​കോ​ളി,​ ​കോ​ളി​ഫോം​ ​ബാ​ക്ടീ​രി​യ​ ​ക​ണ്ടെ​ത്തി​യ​തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച് ​ജ​ല​ ​അ​തോ​റി​ട്ടി.​ ​എ​ങ്ങ​നെ​യാ​ണ് ​ഫ്ലാ​റ്റി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​ഇ​ത് ​ക​ല​ർ​ന്ന​തെ​ന്ന് ​അ​ന്വേ​ഷി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഫ്ലാ​റ്റി​ലെ​ ​ടാ​ങ്കി​ലെ​യും​ ​ജ​ല​ ​അ​തോ​റി​ട്ടി​യു​ടെ​യും​ ​വെ​ള്ള​ത്തി​ന്റെ​ ​സാ​മ്പി​ളു​ക​ൾ​ ​ജ​ല​ ​അ​തോ​റി​ട്ടി​ ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.​ ​അ​ഞ്ചു​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​ഫ​ലം​ ​വ​രും.


കു​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന​ ​ശു​ദ്ധ​ജ​ല​ത്തി​ൽ​ ​കോ​ളി​ഫോം​ ​ബാ​ക്ടീ​രി​യ​ക​ൾ​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ ​എ​ന്നാ​ൽ​ ​ര​വി​പു​ര​ത്തെ​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്നെ​ടു​ത്ത​ ​സാ​മ്പി​ൾ​ ​സ്വ​കാ​ര്യ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ 100​ ​മി​ല്ലി​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​കോ​ളി​ഫോം​ 240​ ​എം.​പി.​എ​ൻ,​ ​(​മോ​സ്റ്റ് ​പ്രോ​ബ​ബി​ൾ​ ​ന​മ്പ​ർ​)​ ​ഇ​–​ ​കോ​ളി​ 79​ ​എം.​പി.​എ​ൻ​എ​ന്നി​ങ്ങ​നെ​യാ​ണു​ള്ള​ത്.​ ​ഇ​-​കോ​ളി​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​വെ​ള്ള​ത്തി​ൽ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഇ​തി​ൽ​ ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്ന​ ​സൂ​ച​ന​യാ​ണ്.​ ​മു​ൻ​ ​മേ​യ​ർ​ ​സൗ​മി​നി​ ​ജെ​യി​നി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​കു​ടി​വെ​ള്ള​ത്തി​ൽ​ ​ഇ​-​കോ​ളി​ ​ബാ​ക്ടീ​രി​യ​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു​ ​ഇ​ത്.


ഇ​-​കോ​ളി​ ​ബാ​ക്ടീ​രി​യ​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​ന​ഗ​ര​ത്തി​ലെ​ ​പ​ല​ ​ഫ്ലാ​റ്റു​ക​ളും​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നു​ക​ളും​ ​കു​ടി​വെ​ള്ളം​ ​പ​രി​ശോ​ധി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​കാ​ക്ക​നാ​ട്ടെ​ ​ഫ്ലാ​റ്റി​ലെ​ ​കു​ടി​വെ​ള്ള​ത്തി​ൽ​ ​മ​ലി​ന​ജ​ലം​ ​ക​ല​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്നു​ ​അ​റു​നൂ​റോ​ളം​ ​താ​മ​സ​ക്കാ​ർ​ക്ക് ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​വെ​ള്ള​ത്തി​ൽ​ ​ഇ​-​കോ​ളി​ ​ബാ​ക്ടീ​രി​യ​യു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

അപകടകാരിയായ ഇ-കോളി

ഇ​-​ ​കോ​ളി​ ​ബാ​ക്ടീ​രി​യ​ ​അ​ട​ങ്ങി​യ​ ​വെ​ള്ളം​ ​കു​ടി​ച്ചാ​ൽ​ ​വ​യ​റി​ള​ക്കം,​ ​ഛ​ർ​ദ്ദി,​ ​വ​യ​റു​വേ​ദ​ന,​ ​നി​ർ​ജ്ജ​ലീ​ക​ര​ണം​ ​തു​ട​ങ്ങി​യ​വ​യ്ക്ക് ​കാ​ര​ണ​മാ​കാം.​ ​ചി​ല​പ്പോ​ൾ​ ​മ​ര​ണം​ ​വ​രെ​ ​സം​ഭ​വി​ക്കാം.​ ​മ​ഴ​ക്കാ​ല​ത്ത്,​ ​ഭ​ക്ഷ​ണ​വും​ ​ജ​ല​വും​ ​വ​ള​രെ​ ​സൂ​ക്ഷി​ച്ചു​ ​മാ​ത്രം​ ​ക​ഴി​ക്കു​ക.​ ​വി​വി​ധ​ ​ത​രം​ ​രോ​ഗാ​ണു​ക്ക​ൾ​ ​വെ​ള്ള​ത്തി​ലൂ​ടെ​യും​ ​ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും​ ​എ​ളു​പ്പം​ ​പ​ക​രാം.

തിളപ്പിച്ചുമാത്രം വെള്ളംകുടിക്കുക

# വെള്ളം കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും തിളപ്പിക്കുക

#തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഒഴിക്കരുത്

# നന്നായി തിളപ്പിച്ച ശേഷം വെള്ളം വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുക

# വെള്ളം മലിനമാണെന്ന തോന്നലുണ്ടെങ്കിൽ മാർക്കറ്റുകളിൽ ലഭ്യമായ വാട്ടർ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക

ജല അതോറിട്ടിയുടെ വെള്ളം ഉപയോഗിക്കുന്നവർ തിളപ്പിച്ചുമാത്രം ഉപയോഗിക്കണം. മഴയായതിനാൽ പൈപ്പിലൂടെ മലിനജലം കലർന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്

സൗമിനി ജെയിൻ

മുൻ മേയർ