മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിക്കും.ഗോകുൽ സുരേഷ്, സിദ്ധിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടി ചിത്രത്തിൽ ഗോകുൽ സുരേഷ് ഭാഗമാകുന്നത്.നായികയായി സാമന്തയെ പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് ക്ളാഷ് മൂലം താരം പിൻമാറുകയായിരുന്നു.കന്നട താരം നായികയായി എത്തുന്നു.
മൂന്നാർ, വാഗമൺ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.ഒരുകുറ്രന്വേഷണവുമായ ബന്ധപ്പെട്ട് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം.മമ്മൂട്ടി ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും.കൊച്ചിയിൽ 12 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായ സൂരജും നീരജുമാണ് തിരക്കഥ. വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്ത റിലീസിന് ഒരുങ്ങുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന് കാമറ ചലിച്ചിപ്പ വിഷ്ണു ദേവ് ആണ് ഛായാഗ്രഹണം. നേരത്തെ ജോമോൻ ടി. ജോണിനെയാണ് ഛായാഗ്രാഹകനായി നിശ്ചയിച്ചിരുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിൽ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ബസൂക്ക റിലീസിന് ഒരുങ്ങുന്നു.