ss

ദുൽഖർ സൽമാൻ നായകനായി വെങ്കിട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ സെപ്തംബർ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും.മമ്മൂട്ടിയുടെ ജന്മദിനത്തിൽ ദുൽഖർ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ.1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ എന്ന പീരീഡ് ഡ്രാമയിൽ ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.

ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് .പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലായിരുന്നു ചിത്രീകരണം. എൺപതുകളിലെ മുംബൈ നഗരവും ബാങ്ക് സെറ്റുകളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

മീനാക്ഷി ചൗധരി ആണ്നാ യിക. സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി. വി പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കുന്നത് നിമിഷ് രവിയുമാണ്. സിതാര എന്റർടെയ്ൻമെന്റ് , ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറിൽ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തുന്നു. പി.ആർ. ഒ ശബരി