d

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ആലിംഗനം ചെയ്‌തതിനെയും രൂക്ഷമായി വിമർശിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

മോദിയുടെ സന്ദർശനം സമാധാനത്തിന് കനത്ത പ്രഹരമാണ്. തിങ്കളാഴ്ച കീവിലെ കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്ക് പരിക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. മരണസംഖ്യ ഉയരാം. അങ്ങനെയൊരു ദിവസം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്തപങ്കിലനായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നു. അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ് - ആക്രമണ ദൃശ്യങ്ങൾ പങ്കുവച്ച് സെലെൻസ്‌കിയുടെ എക്‌സിൽ കുറിച്ചു.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം മോ​ദി​യു​ടെ ആ​ദ്യ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. അതേസമയം, ആശുപത്രിയിലെ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സെലെൻസ്കി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നാൽപ്പതിലധികം

മിസൈലുകൾ

യുക്രെയിനിലെ അഞ്ചുനഗരങ്ങളിൽ നാൽപ്പതിലധികം റഷ്യൻ മിസൈലുകളാണ് തിങ്കളാഴ്ച പതിച്ചത്. കെട്ടിട സമുച്ചയങ്ങളെയും പൊതുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൈപ്പർസോണിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. ക്രിവീ റീ, പോക്രോവ്സ്ക്, നിപ്രോ, ക്രാമറ്റോർസ്ക്, സ്ലോവിയാൻസ്ക് എന്നിവയാണ് ആക്രമണം നേരിട്ട മറ്റ് നഗരങ്ങൾ.

വൈറലായി മോദി - പുട്ടിൻ ഹോം ടൂർ

മോദിയുമായി ഹോം ടൂർ നടത്തിയ പുട്ടിന്റെ വീഡിയോ വൈറലായി.

പുട്ടിന്റെ അവധിക്കാല വസതിയായ നോവോ-ഓഗാർയോവോയിൽ അത്താഴ വിരുന്നിന് മോദി എത്തിയപ്പോഴായിരുന്നു ഹോം ടൂർ. വളരെ അടുത്ത നേതാക്കളെ മാത്രമാണ് പുട്ടിൻ ഇവിടെ സ്വീകരിക്കുന്നത്. ഗോൾഫ് ക്ലബുകളിൽ ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഗോൾഫ് കാർട്ടിൽ മോദിയെ ഇരുത്തി പുട്ടിൻ തന്നെ ഡ്രൈവ് ചെയ്‌ത് മോദിയെ കാഴ്ചകൾ കാണിച്ചു.ഡ്രൈവിന് ശേഷം ഇരുവരും സംസാരിച്ച് നടക്കുന്നതും കാണാം.

​ച​ർ​ച്ച​യാ​യി​ ​റ​ഷ്യ​ൻ​ ​സ്വീ​ക​ര​ണം


​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​റ​ഷ്യ​യി​ൽ​ ​ല​ഭി​ച്ച​ ​സ്വീ​ക​ര​ണം​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.​ ​മോ​സ്‌​കോ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​റ​ഷ്യ​യു​ടെ​ ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ​ഡെ​നി​സ് ​മെ​ന്റു​റോ​വാ​ണ് ​മോ​ദി​യെ​ ​സ്വീ​ക​രി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​മെ​ന്റു​റോ​വി​ന്റെ​ ​കാ​റി​ലാ​ണ് ​മോ​ദി​യെ​ ​ഹോ​ട്ട​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​തും.​ ​ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗ് ​റ​ഷ്യ​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ​ ​ഡെ​പ്യൂ​ട്ടി​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​സ്വീ​ക​രി​ച്ച​ത്.​ ​അ​തി​നേ​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​റാ​ങ്കി​ലു​ള്ള​ ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ​മോ​ദി​ക്കാ​യി​ ​എ​ത്തി​യ​ത്.​ ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​ര​ണ്ടാ​മ​നാ​യ​ ​മാ​ന്റു​റോ​വ് ​മോ​ദി​യെ​ ​സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തി​ന് ​റ​ഷ്യ​ ​ന​ൽ​കു​ന്ന​ ​പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വ്യ​ക്ത​മാ​യ​ ​സ​ന്ദേ​ശ​മാ​ണ്.

മോ​ദി​ ​ഓ​സ്ട്രീയയിൽ

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ത​ന്റെ​ ​ദ്വി​ദി​ന​ ​റ​ഷ്യ​ൻ​ ​സ​ന്ദ​ർ​ശ​നം​ ​അ​വ​സാ​നി​പ്പി​ച്ച് ​ഇ​ന്ന​ലെ​ ​ഓ​സ്ട്രി​യ​യി​ൽ എത്തി. ​41​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഓ​സ്ട്രി​യ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.