s

മോസ്കോ: മോദിയുടെ റഷ്യൻ സന്ദർശനത്തിൽ അമേരിക്കയ്ക്ക് ആശങ്ക. യുക്രെയിന്റെ പരമാധികാരം ഉറപ്പാക്കുന്ന യു. എൻ ചാർട്ടർ മാനിക്കണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് പരോക്ഷമായി പറഞ്ഞു. അമേരിക്കയെ പിണക്കാതിരിക്കാൻ, പുട്ടിനുമായുള്ള ചർച്ചയിൽ മോദി ഇക്കാര്യം നയത്തിൽ അവതരിപ്പിക്കുകയും ചെയ്‌തു.

നാറ്റോ രൂപീകരിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കാൻ 32 സഖ്യരാഷ്ട്രങ്ങൾ വാഷിംഗ്ടണിൽ സമ്മേളിക്കുമ്പോഴാണ് മോദിയുടെ റഷ്യൻ സന്ദർശനം. ഇന്നലെ തുടങ്ങിയ മൂന്നു ദിവസത്തെ സമ്മേളനത്തിൽ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയും പങ്കെടുക്കുന്നുണ്ട്. യുക്രെയിനെ നാറ്റോയിൽ അംഗമാക്കാനുള്ള സെലെൻസ്‌കിയുടെ നീക്കമാണ് റഷ്യൻ ആക്രമണത്തിലും യുദ്ധത്തിലും കലാശിച്ചത്.

നാറ്റോ സമ്മേളനം നടക്കുമ്പോൾ തന്നെ മോദി റഷ്യയിൽ എത്തിയതിലാണ് അമേരിക്കയുടെ കലിപ്പ്. സന്ദർശനവും തീയതികളും ഇന്ത്യയുടെയും റഷ്യയുടെയും മാത്രം കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

മോദി ആറ്റം പവലിയനിൽ

മോദി പുട്ടിനൊപ്പം മോസ്‌കോയിലെ റഷ്യൻ ആണവോർജ കോർപ്പറേഷൻ പവലിയൻ സന്ദർശിച്ചു. ശാസ്‌ത സാങ്കേതിക വികാസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫോട്ടോ എക്സിബിഷനാണ് ഇവിടെ. ഇന്ത്യ - റഷ്യ ആണവ സഹകരണത്തിന്റെയും പ്രദർശനമുണ്ട്. കൂടങ്കുളം ആണവ വൈദ്യുതിനിയത്തിലെ VVER-1000 റിയാക്ടറിന്റെ വർക്കിംഗ് മോഡലായ അറ്റോമിക് സിംഫണിയും മോദി കണ്ടു. ഇന്ത്യയിലെയും റഷ്യയിലെയും വിദ്യാർത്ഥികളുമായും സംവദിച്ചു. മോസ്കോ യുദ്ധസ്മാരകത്തിൽ അജ്ഞാത ഭ‌ടന്റെ സ്‌മൃതി കുടീരത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു.

റ​ഷ്യ​ ​വി​ശ്വ​സ്‌ത
കൂ​ട്ടാ​ളി​:​ ​മോ​ദി

മോ​സ്കോ​:​ ​ഇ​ന്ത്യ​യു​ടെ​ ​വി​ശ്വ​സ്ത​ ​സു​ഹൃ​ത്താ​ണ് ​റ​ഷ്യ​യെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​പ​ര​സ്പ​ര​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​ബ​ഹു​മാ​ന​ത്തി​ന്റെ​യും​ ​ശ​ക്ത​മാ​യ​ ​അ​ടി​ത്ത​റ​യി​ലാ​ണ് ​ഈ​ ​ബ​ന്ധം​ ​കെ​ട്ടി​പ്പ​ടു​ത്ത​ത്.​ ​റ​ഷ്യ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​ആ​റു​ ​ത​വ​ണ​ ​റ​ഷ്യ​യി​ൽ​ ​വ​ന്നു.​ 17​ത​വ​ണ​ ​പു​ട്ടി​നു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​ഓ​രോ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലും​ ​പ​ര​സ്പ​ര​ ​വി​ശ്വാ​സം​ ​ഊ​ട്ടി​യു​റ​പ്പി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​യു​ദ്ധ​മേ​ഖ​ല​യി​ൽ​ ​കു​ടു​ങ്ങി​യ​പ്പോ​ൾ​ ​സു​ര​ക്ഷി​ത​മാ​യി​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​പു​ട്ടി​ൻ​ ​സ​ഹാ​യി​ച്ചു.
റ​ഷ്യ​യി​ലെ​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ശ​ക്ത​മാ​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​സി​നി​മ​യും​ ​ബ​ന്ധം​ ​ദൃ​ഢ​മാ​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​താ​യും​ ​രാ​ജ് ​ക​പൂ​റി​നേ​യും​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി​യേ​യും​ ​ഓ​ർ​മി​ച്ചു​കൊ​ണ്ട് ​മോ​ദി​ ​പ​റ​ഞ്ഞു.

ഇ​ന്ത്യ​ ​വ​ള​രു​ന്നു
റെ​ക്കോ​ർ​ഡ് ​വേ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​ ​വ​ള​രു​ന്ന​ത് ​ലോ​കം​ ​ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്ന് ​മോ​ദി​ ​പ​റ​ഞ്ഞു.​ ​‌​ഞാ​ൻ​ ​റ​ഷ്യ​യി​ൽ​ ​ത​നി​ച്ച​ല്ല​ ​വ​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​മ​ണ്ണി​ന്റെ​ ​മ​ണ​വും​ 140​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​സ്നേ​ഹ​വും​ ​ഒ​പ്പ​മു​ണ്ട്.​ ​മൂ​ന്നാ​മൂ​ഴ​ത്തി​ൽ​ ​രാ​ജ്യ​ത്തി​നാ​യി​ ​മൂ​ന്നി​ര​ട്ടി​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ന​ട​ത്തും.​ ​ഒ​ട്ടേ​റെ​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ക​ളി​ൽ​ 3​ ​എ​ന്ന​ ​അ​ക്ക​ത്തി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​ഇ​ന്ത്യ​യെ​ ​ലോ​ക​ത്തെ​ ​മൂ​ന്നാ​മ​ത്തെ​ ​വ​ലി​യ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ക്കി​ ​വ​ള​ർ​ത്തു​ക​യാ​ണു​ ​ല​ക്ഷ്യം.​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി​ 3​ ​കോ​ടി​ ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ക്കും.​ ​സ്ത്രീ​ക​ളെ​ ​സ്വ​യം​പ​ര്യാ​പ്ത​രാ​ക്കി​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​ഒ​രു​ ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലാ​ക്കും.