kseb

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പുമായി കെഎസ്ഇബി. മൈതോണ്‍ തെര്‍മല്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ കുറവുണ്ടായതാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിന് കാരണം. ചൊവ്വാഴ്ച രാത്രി 12 മണിക്ക് മുമ്പായി 15 മിനിറ്റ് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന വിവരം കെഎസ്ഇബി രാത്രി വൈകിയാണ് അറിയിച്ചത്. മൈതോണില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.

ചൊവ്വാഴ്ച രാത്രി 12നു മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.