മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്നങ്ങളാണ് ഭൂരിഭാഗംപേരും അനുഭവിക്കുന്നത്. മുഖക്കുരു, കരിവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പലരും യൂട്യൂബിൽ പറയുന്നത് കണ്ടും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ടാവും. എന്നാൽ, മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റുന്ന ഒരു ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്. പ്രായമേറുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാനും ഈ ക്രീം വളരെ നല്ലതാണ്.
ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി - 2 ടേബിൾസ്പൂൺ
വെള്ളം - 1 കപ്പ്
കറ്റാർവാഴ ജെൽ - 3 ടേബിൾസ്പൂൺ
കുങ്കുമപ്പൂവ് - ഒരു നുള്ള്
ജൊജോബ എസൻഷ്യൽ ഓയിൽ - അര സ്പൂൺ
വൈറ്റമിൻ ഇ കാപ്സ്യൂൾ - 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ അരിപ്പൊടി യോജിപ്പിച്ച് നന്നായി കുറുക്കിയെടുത്ത് തണുക്കാൻ മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് കുങ്കുമപ്പൂവ് ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് കഴിയുമ്പോൾ ഇളം മഞ്ഞ നിറമായി ഇത് മാറും. അപ്പോൾ നേരത്തേ തയ്യാറാക്കി വച്ച അരിപ്പൊടി കുറുക്കിയതും കൂടി ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് കുറച്ച് സമയം യോജിപ്പിക്കുക. ശേഷം ജൊജോബ എസൻഷ്യൽ ഓയിലും വൈറ്റമിൻ ഇ കാപ്സ്യൂളും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കി ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കുക. കുങ്കുമപ്പൂവ് ഇല്ല എങ്കിൽ അത് ഒഴിവാക്കി ബാക്കി ചേരുവകൾ ഉപയോഗിച്ച് ക്രീം തയ്യാറാക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടി രാവിലെ കഴുകി കളയാവുന്നതാണ്.