തളിപ്പറമ്പ്: 15 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട കഞ്ചിയൂർക്കോണം അമരാവതി വീട്ടിൽ എസ്.എസ്.ജിതീഷ് (24), പീഡനത്തിന് കൂട്ടുനിന്ന ചൊവ്വ കണ്ണോത്തുംചാലിലെ മീത്തൽ വീട്ടിൽ ലയൻ പീറ്റർ (67)എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. ജിതീഷിന് 64 വർഷം കഠിനതടവും 1,75,000 പിഴയും, ലയൻ പീറ്ററിന് 10 വർഷം കഠിനതടവും 25,000 പിഴയുമാണ് ശിക്ഷ. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തളിപ്പറമ്പ് സി.ഐ എ.വി.ദിനേശനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി