tennis

നൊവാക്കിന് ക്വാർട്ടറിൽ വാക്കോവർ

ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി മുൻ ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവ് സെമിയിലെത്തി. നാലുമണിക്കൂർ നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ടശേഷമാണ് മെദ്‌വദേവ് പൊരുതിപ്പിടിച്ചത്. സ്കോർ : 6-7,6-4,7-6,2-6,6-3.

സെമിയിൽ കാർലോസ് അൽക്കാരസാണ് മെദ്‌വദേവിന്റെ എതിരാളി. ക്വാർട്ടറിൽ അമേരിക്കയുടെ ടോമി പോളിനെ 5-7,6-4,6-2,6-2ന് തോൽപ്പിച്ചാണ് അൽക്കാരസ് സെമിയിലെത്തിയത്. അതേസമയം മുൻ ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് ക്വാർട്ടറിൽ എതിരാളിയായിരുന്ന ഡി മിനായുർ പിന്മാറിയതോ‌ടെ വാക്കോവർ ലഭിച്ചു.വനിതാ സിംഗിൾസിൽ ബാർബോറ ക്രേസിക്കോവയും എലേന റൈബാക്കിനയും സെമിയിലെത്തി. ക്വാർട്ടറിൽ ക്രേസിക്കോവ 6-4,7-6ന് യെലന ഒസ്റ്റാപെങ്കോയേയും റൈബാക്കിന 6-3,6-2ന് എലേന സ്വിറ്റോളിനയേയും തോൽപ്പിച്ചു.