കേരളത്തിന്റെ വൻ വികസനസ്വപ്നം തീരത്തടുക്കുന്നു. ഇതിന്റെ വിളംബരമായി, സാൻ ഫെർണണ്ടോ മദർഷിപ്പ് വിഴിഞ്ഞത്ത് ഇന്നെത്തും. നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. അന്നുതന്നെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.