തിരുവനന്തപുരം:കാരുണ്യ പദ്ധതി പ്രകാരമുള്ള ധന സഹായ കുടിശിക ഈ വർഷം

കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു.

മറ്റ് പ്രഖ്യാപനങ്ങൾ

*പട്ടിക വിഭാഗ,മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് കുടിശികകൾ ഈ വർഷം തീർക്കും.

*വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും,ക്യാൻസർ,ക്ഷയം, ലെപ്രസി രോഗികൾക്കും മിശ്രവിവാഹിതർക്കുമുള്ള ധനസഹായ കുടിശിക ഡിസംബറിന് മുമ്പ്

നൽകും.

തണൽ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും,മലബാർ ദേവസ്വത്തിന്റെകീഴിലുള്ള ആചാര്യസ്ഥാനീയർ, കോലധികാരികൾക്കുമുള്ള കുടിശിക തീർക്കും.

*മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയിൽ നിന്നുള്ള വിവാഹ ധനസഹായം സാമ്പത്തിക വർഷാവസാനത്തോടെ നൽകും.

*ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് 1,000 കോടി ഈ വർഷം ചെലവാക്കും.
*ജലജീവൻമിഷൻ പദ്ധതി നടപ്പാക്കിയ വകയിൽ കരാറുകാർക്കുള്ള കുടിശ്ശിക നൽകും

*ചെലവ് കുറയ്ക്കാനുള്ള പ്രത്യേക ഉത്തരവുകൾ ഈ മാസം 31നകം ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കും.ഇതിനു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.