പന്തളം : രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ്, കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ആംബുലൻസിലുണ്ടായിരുന്ന അടൂർ ഇളമണ്ണൂർ ബിജിലാ ഭവനിൽ ബിജില (23 ) , മാതാവ് ലത (49), ആംബുലൻസ് ഡ്രൈവർ കടമ്പനാട് മഞ്ഞാലി ജയേഷ്
ഭവനിൽ ജയേഷ്(25), കാർ യാത്രക്കാരായ പത്തനംതിട്ട പ്രക്കാനം കൊച്ചുമേമുറിയിൽ രഞ്ജി വർഗീസ് (50) , ഭാര്യ സിബി രഞ്ജി (46) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്‌ച പുലർച്ചെ 2.20 നായിരുന്നു അപകടം. അടൂരിൽ നിന്ന് പ്രക്കാനത്തിന് പോയ കാറുമായാണ് കൂട്ടിയിടിച്ചത്. എം.സി റോഡിൽ പന്തളം ജംഗ്ഷനിൽ വച്ച് പത്തനംതിട്ട ഭാഗത്തേക്ക് തിരിഞ്ഞ കാറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞു.
അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിജില. പരിക്കേറ്റ വിജിലയെ മറ്റൊരു വാഹനത്തിൽ തിരികെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വീണ്ടും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ പന്തളത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.