ഐശ്വര്യത്തിന്റെ ദേവതയാണ് മഹാലക്ഷ്‌മി ദേവി. അനന്തനിൽ കുടികൊള്ളുന്ന വിഷ്‌ണുദേവനൊപ്പം കടലിലാണ് ലക്ഷ്‌മീ ദേവിയുടെ വാസം എന്നാണല്ലോ വിശ്വാസം. അതിനാൽ കല്ലുപ്പ് കൊണ്ട് കടബാദ്ധ്യത അകറ്റാം എന്ന് കരുതുന്നു.
കടലിൽ നിന്നും ലഭിക്കുന്ന വസ്‌തുക്കളിലെല്ലാം ലക്ഷ്‌മി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വീട്ടിലെ നെഗറ്റീവ് എനർജികളെയെല്ലാം ശേഖരിക്കാൻ കല്ലുപ്പിന് കഴിയും. കല്ലുപ്പിന് ഒപ്പം അൽപം വയമ്പും ഒരിത്തിരി മഞ്ഞളും ചേർക്കുക.
പൂജാമുറിയിൽ വച്ച് കിഴക്ക് ദിക്കിലോ വടക്ക് ദിക്കിലോ തിരിഞ്ഞുനിന്ന് വേണം ഇക്കാര്യം ചെയ്യാൻ. മറ്റ് ആവശ്യത്തിന് വച്ചതിൽ നിന്നും എടുക്കരുത്. അൽപം വാവട്ടമുള്ള കുപ്പിയിൽ ഇത് സൂക്ഷിക്കാം. വയമ്പിനൊപ്പം ഉപ്പെടുത്ത് കൈയിൽവച്ച് പ്രാർത്ഥിക്കുന്നത് ധനത്തെ ആകർഷിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. പ്രാർത്ഥിച്ച ശേഷം പൂജാമുറിയിൽ ആരും എടുക്കാത്ത തരത്തിൽ സ്ഥാപിക്കണം.
ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നവും മാറാൻ ഉപ്പും വയമ്പും ചേർത്തത് വച്ച് തുടയ്‌ക്കുക. ഒരു തുണിയിൽ പൊതിഞ്ഞ് എവിടെയാണോ ആവശ്യമുള്ളത് അവിടെ കെട്ടിത്തൂക്കിയിടുന്നതും ഉചിതമാണ്. ഇങ്ങനെയെല്ലാം വിശ്വാസികൾ ആചരിക്കുന്നത് കടം മാറാനും സർവൈശ്വര്യത്തിനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.