pic

ലിമ: 22 വർഷങ്ങൾക്ക് മുമ്പ് കാണാതായ അമേരിക്കൻ പർവ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. 2002 ജൂണിൽ പെറുവിലെ വാസ്കറാൻ പർവ്വതത്തിൽ കാണാതായ വില്യം സ്റ്റാഫ്ൽ എന്ന 59 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പർവ്വതം കയറുന്നതിനിടെ ഹിമപാതമുണ്ടാവുകയും ഇദ്ദേഹത്തെ കാണാതാവുകയുമായിരുന്നു.

ശക്തമായ തെരച്ചിൽ നടത്തിയെങ്കിലും അന്ന് കണ്ടെത്താനായില്ല. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് വൻതോതിൽ ഉരുകിയതോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തുവന്നത്. മൃതദേഹത്തിന് കാര്യമായ കേടുപാടുകളില്ല. ബാഗിലെ പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളിൽ നിന്ന് വില്യമിനെ തിരിച്ചറി‌ഞ്ഞെന്ന് പെറു പൊലീസ് പറയുന്നു. മേയിൽ ഒരു ഇസ്രയേലി പർവ്വതാരോഹകന്റെ മൃതദേഹവും ഇത്തരത്തിൽ വീണ്ടെടുത്തിരുന്നു.