hair-dye

അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. നര മൂലം ആത്മവിശ്വാസം വരെ നഷ്ടപ്പെട്ടവരുമുണ്ട്. കടയിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് മിക്കവരും മുടി കറുപ്പിക്കുന്നത്. ഇവയിൽ ചിലതിലൊക്കെ കെമിക്കലുകൾ അടങ്ങിയിരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ പാർശ്വഫലങ്ങൾ ഉണ്ടാകാനും ചിലപ്പോൾ മുടി മുഴുവൻ നരച്ചുപോകാനും സാദ്ധ്യതയുണ്ട്.

കെമിക്കലുകളൊന്നും ഉപയോഗിക്കാതെ നരയെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ചില പോംവഴികൾ നമ്മുടെ അടുക്കളയിലും വീട്ടുപരിസരങ്ങളിലുമൊക്കെയുണ്ട്. ഇവ ഉപയോഗിച്ച് നാച്വറൽ ഹെയ‌ർ ഡൈ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ?

ആവശ്യമായ സാധനങ്ങൾ

ഹെന്ന പൗഡ‌ർ

വെള്ളം

ഉപ്പ്

നീലയമരി

തയ്യാറാക്കേണ്ട വിധം

ഹെന്ന പൗഡർ എടുത്ത് കുറച്ച് പച്ച വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം നരയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. അപ്പോൾ ഒരു ഓറഞ്ച് നിറത്തിലായിരിക്കും മുടി. നന്നായി തോർത്തുക. ഇനി കുറച്ച് നീലയമരിയെടുത്ത് അതിലേക്ക് ഇളം ചൂടുവെള്ളവും ഒരു നുള്ള് ഉപ്പുമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉടൻ തന്നെ തലയിൽ തേച്ചുപിടിപ്പിക്കുക. ഒന്നോ ഒന്നരയോ മണിക്കൂറിന് ശേഷം കഴുകിക്കളയാം. നരയൊക്കെ അപ്രത്യക്ഷമായത് കാണാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ജലദോഷമോ മറ്റോ ഉള്ള സമയങ്ങളിൽ ഇത് ചെയ്യുന്നത് നല്ലതല്ല.