p

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്കൂൾ,കോളേജ് അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 29ന് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിൽ ഉരുണ്ടുകളിച്ച് സർക്കാർ.

ഇതുസംബന്ധിച്ച ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാൻ പോലും സർക്കാരിന്റെയും ബോർഡുകളുടെയും അഭിഭാഷകർ തയാറായില്ല. പകരം,കൂടുതൽ സമയം തേടുകയായിരുന്നു. തുടർന്ന്, മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ കർശന നിർദ്ദേശം നൽകി.

ദേവസ്വം, പട്ടിക വിഭാഗ- പിന്നാക്ക ക്ഷേമ മന്ത്രിയായിരിക്കെ കെ.രാധാകൃഷ്ണൻ അഞ്ച് ദേവസ്വം ബോർഡുകളുടെയും,ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെയും മേധാവികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചരിത്ര പ്രധാനമായ ഈ ഉത്തരവിറക്കിയത്. പിന്നാക്ക-പട്ടിക വിഭാഗക്കാർക്ക് നിയമനങ്ങളിൽ 5 ശതമാനം പ്രാതിനിദ്ധ്യം പോലും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജിനേഷ് ജോഷി എന്ന ഉദ്യോഗാർത്ഥി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ മാസം ഒടുവിൽ പരിഗണിച്ചപ്പോൾ,ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെന്നും,സർക്കാരിന്റെ സംവരണ ഉത്തരവ് ബാധകമല്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകന്റെ വാദം. സർക്കാർ അഭിഭാഷകൻ മൗനം പാലിച്ചു.സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് റഹ്മാൻ, ബോർഡിന്റെ സത്യവാങ്മൂലം തേടി. അന്ന് വൈകിട്ട് സെക്രട്ടറി തിരക്കിട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലും നിലപാട് ആവർത്തിച്ചു. അന്നുതന്നെ, കള്ളക്കളി തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളകൗമുദി അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ,സർക്കാർ ഉത്തരവ് നടപ്പാക്കുമെന്നും,ബോർഡിന്റെ തെറ്റായ നിലപാട് തിരുത്തി നൽകുമെന്നുമായിരുന്നു മറുപടി.

മന്ത്രി മാറിയെന്ന വിചിത്ര ന്യായം

വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ മാറി വി.എൻ. വാസവൻ പുതിയ മന്ത്രിയായ സാഹചര്യത്തിൽസർക്കാർ നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്ന വിചിത്ര ന്യായമാണ് സർക്കാരിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. മന്ത്രി മാറിയതുകൊണ്ട് സർക്കാരിന്റെ

നയത്തിലും ഉത്തരവിലും എങ്ങനെ മാറ്റം വരുമെന്ന് വ്യക്തമാക്കാനും തയാറായില്ല.

പി.എസ്.സി മോഡൽ

സംവരണം എല്ലാവർക്കും

പിന്നാക്ക-പട്ടിക വിഭാഗക്കാരും ന്യൂനപക്ഷ വിഭാഗങ്ങളും ഉൾപ്പെടെ എല്ലാ സംവരണ

ജനവിഭാഗങ്ങൾക്കും പി.എസ്.സിയിൽ നിലവിലുള്ള മാതൃകയിൽ സംവരണം

നടപ്പാക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ ദേവസ്വം ബോർഡുകൾക്കും ഇത്

ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.

പിന്നിൽ സവർണ ലോബി

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ഏഴ് കോളേജുകളിലും,20 ഹയർ സെക്കൻഡറി

സ്കൂളുകളിലും നിലവിലുളള അദ്ധ്യാപകരിലും ജീവനക്കാരിലും 95 ശതമാനവും

മുന്നാക്ക വിഭാഗക്കാരാണ്. പട്ടിക വിഭാഗക്കാർ നാമമാത്രവും.നിയമനങ്ങളിലെ കുത്തക

തുടരാനുള്ള സവർണ ലോബിയുടെ തന്ത്രമാണ് സംവരണ അട്ടിമറിക്ക് പിന്നിലെന്നാണ്

ആക്ഷേപം.പിന്നാക്ക-പട്ടിക വിഭാഗ അവഗണന തിരുത്തുമെന്ന് പറയുന്ന സർക്കാരിന്റെയും

പുതിയ മന്ത്രിയുടെയും നിലപാടാവും ഇനി നിർണായകം.

ഗു​രു​ദേ​വ​ ​ജ​യ​ന്തി​:​ ​ലോ​ക​മെ​ങ്ങും​ ​ഒ​രു​ക്ക​ങ്ങ​ളാ​യി

ശി​വ​ഗി​രി​ ​:​ ​ആ​ഗ​സ്റ്റ് 20​ ​ലെ​ 170​-ാ​മ​ത് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ത്തി​ന് ​ലോ​കം​ ​ത​യ്യാ​റെ​ടു​ത്തു​ ​തു​ട​ങ്ങി.​ ​ഗു​രു​ദേ​വ​ന്റെ​ ​അ​വ​താ​ര​ത്താ​ൽ​ ​പു​ണ്യം​ ​നി​റ​ഞ്ഞ​ ​ചെ​മ്പ​ഴ​ന്തി​യി​ലും​ ​മ​ഹാ​സ​മാ​ധി​ ​പീ​ഠം​ ​കു​ടി​കൊ​ള്ളു​ന്ന​ ​ശി​വ​ഗി​രി​യി​ലും​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​ക​ൾ​ ​രൂ​പീ​ക​രി​ച്ച് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ചെ​മ്പ​ഴ​ന്തി​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​യും​ ​ശി​വ​ഗി​രി​യി​ൽ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യും​ ​ജ​യ​ന്തി​യാ​ഘോ​ഷ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​ര​ണ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ,​ ​സാ​മൂ​ഹി​ക,​ ​സാം​സ്ക്കാ​രി​ക,​ ​ആ​ദ്ധ്യാ​ത്മി​ക​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രും​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ക​രും​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.​ ​സ​മ്മേ​ള​ന​ങ്ങ​ളും​ ​ഘോ​ഷ​യാ​ത്ര​ക​ളും​ ​ചെ​മ്പ​ഴ​ന്തി​യി​ലും​ ​ശി​വ​ഗി​രി​യി​ലും​ ​നാ​ടാ​കെ​യും​ ​ഉ​ണ്ടാ​കും.
സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യും​ ​ചെ​ന്നൈ,​ ​ക​ർ​ണ്ണാ​ട​ക,​ ​ഗു​ജ​റാ​ത്ത്,​ ​മ​ഹാ​രാ​ഷ്ട്ര​ ​തു​ട​ങ്ങി​യ​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​മേ​രി​ക്ക,​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി.​ ​ജ​യ​ന്തി,​ ​സ​മാ​ധി​ ​കാ​ല​യ​ള​വി​ൽ​ ​ധ​ർ​മ്മ​പ്ര​ചാ​ര​ണ​ത്തോ​ടൊ​പ്പം​ ​ഗു​രു​ദേ​വ​ ​ഭ​ക്ത​ർ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ​ശി​വ​ഗി​രി​ ​മ​ഠം​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ളെ​ ​ഓ​ർ​മ്മി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ക്കാ​ല​ത്തെ​ ​വ​ര​വേ​റ്റു​കൊ​ണ്ടു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​ക​ണ​മെ​ന്ന് ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​ആ​ഘോ​ഷ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.