vss

തൃശൂർ : തൃശൂർ മേയർ എം.കെ. വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽകുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപി ഗോപിക്ക് വേണ്ടിയാണെന്ന് സുനിൽകുമാർ ആരോപിച്ചു. വർഗീസിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മേയർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ല. എം.എൽ.എ ആയിരിക്കെ 1000 കോടിയിലധികം രൂപയുടെ വികസനം നടത്തിയ താൻ ഇവിടെ മത്സരിക്കുമ്പോൾ അത് പറയാതെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ മഹിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മേയറുടെ പേരിൽ ഇടതുപക്ഷ ഐക്യം തകർക്കാൻ താത്പര്യമില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.