e

ന്യൂഡൽഹി: നീറ്റ് ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ 720​ൽ​ 720​ഉം​ ​മാ​ർ​ക്ക് ​നേ​ടി​യ​ത് 67​ ​പേ​രാ​യി​രു​ന്നു​വെ​ന്ന് ​എ​ൻ.​ടി.​എ സുപ്രീംകോടതിയിൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​റു​പേ​ർ​ക്ക് ​ഗ്രേ​സ് ​മാ​ർ​ക്ക് ​കൂ​ടി​ ​കൂ​ട്ടി​യ​പ്പോ​ഴാ​ണ് ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​കി​ട്ടി​യ​ത്.​ ​ആ​ക്ഷേ​പ​മു​യ​ർ​ന്ന​തി​നെ​ ​തു​ട​‌​ർ​ന്ന് ​ഗ്രേ​സ് ​മാ​ർ​ക്ക് ​ഒ​ഴി​വാ​ക്കി​ ​പു​നഃ​പ​രീ​ക്ഷ​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ആ​റു​പേ​ർ​ക്കും​ 720​ ​മാ​ർ​ക്ക് ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​യ​വ​രു​ടെ​ ​എ​ണ്ണം​ ​ഇ​പ്പോ​ൾ​ 61​ ​ആ​ണ്.​ 61​ൽ​ ​ത​ന്നെ​ 17​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​പ്രൊ​വി​ഷ​ണ​ൽ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​കാ​രം​ 720​ ​നേ​ടി​യ​ത്.​ ​ഫി​സി​ക്‌​സ് ​ചോ​ദ്യ​പേ​പ്പ​റി​ലെ​ ​ഒ​രു​ ​ചോ​ദ്യ​ത്തി​ന് ​ര​ണ്ടു​ത്ത​ര​മു​ള്ള​തി​നാ​ൽ​ ​ര​ണ്ടി​ൽ​ ​ഏ​ത് ​ഉ​ത്ത​ര​മെ​ഴു​തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക്കും​ ​മാ​ർ​ക്ക് ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​കി​ട്ടി​യ​ ​മാ​ർ​ക്കി​ലൂ​ടെ​യാ​ണ് 44​ ​പേ​ർ​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​യ​ത്.