നര, മുടി കൊഴിച്ചിൽ, താരൻ എന്നിവയാണ് ഈ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നം. ഇതിനായി നിരവധി വില കൂടിയ വസ്തുക്കൾ ഉപയോഗിച്ചാലും ചിലപ്പോൾ ഫലം കിട്ടണമെന്നില്ല. ഓരോ പ്രശ്നത്തിനും ഓരോ വ്യത്യസ്ത വസ്തുക്കൾ വാങ്ങി പണം കളയാതെ ഇവയ്ക്ക് ഒരുമിച്ച് ഒരു പരിഹാരം കണ്ടാലോ? വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി ഇതിന്.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു നെല്ലിക്ക കുറച്ച് കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇതിന്റെ കൂടെ കുറച്ച് കറിവേപ്പിലയും ചിരകിയ തേങ്ങയും ഇട്ട് നല്ല പോലെ മിക്സിയിൽ ഇട്ട് അരച്ച് എടുക്കണം. അമിതമായി വെള്ളം ഒഴിച്ച് അരയ്ക്കരുത്. ശേഷം തുണിയിലോ അരിപ്പിലോ അരിച്ച് ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.
മുടിയിലും തലയോട്ടിയിലും ഈ പാക്ക് നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇത് ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതിന് കഴിയാത്തവർ ആഴ്ചയിൽ മൂന്ന് ദിവസം ഇത് ഉപയോഗിക്കാൻ ശ്രമിക്കുക. നെല്ലിക്ക മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്. അതുപോലെ തന്നെ നര അകറ്റാനും മുടിയുടെ വളർച്ചയ്ക്കും കറിവേപ്പില സഹായിക്കുന്നു. തേങ്ങ മുടിക്ക് തിളക്കം നൽകും.