mohan-sisters

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻ സിസ്‌റ്റേഴ്‌സ്. നടിയും നർത്തകിയുമായ മുക്തി മോഹനാണ് തന്റെ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനമായ മോഹൻലാൽ സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുക്തി പോസ്റ്റിൽ കുറിച്ചു.

'വിമാനത്തിള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ. എല്ലാവർക്കും പ്രചോദനമായ മോഹൻലാൽ സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം',- മുക്തി കുറിച്ചു. മുക്തി, നീതി, ശക്തി എന്നീ സഹോദരിമാരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലുള്ളത്.

അഭിനയത്തിൽ കഴിവ് തെളിയിച്ചവരും നർത്തകിമാരും ഗായികമാരുമാണ് നീതി മോഹൻ, ശക്തി മോഹൻ, മുക്തി മോഹൻ, കൃതി മോഹൻ എന്നീ നാല് സഹോദരിമാരാണ് മോഹൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്നത്. മൂത്ത സഹോദരിയായ നീതി മോഹൻ ബോളിവുഡ് ഗായികയാണ്. ശക്തി മോഹൻ നർത്തകിയും സംരംഭകയുമാണ്. കൂടാതെ സ്റ്റാർപ്ലസ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവുമാണ്. ശക്തി മോഹന്റെ ഇരട്ട സഹോദരിയായ മുക്തി മോഹനും നർത്തകിയാണ്. കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും മുക്തി അഭിനയിച്ചിട്ടുണ്ട്. നാലാമത്തെയാളായ കൃതി മോഹൻ മാത്രമാണ് ലെെംലെെറ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്.

View this post on Instagram

A post shared by Mukti Mohan (@muktimohan)