പരീക്ഷാഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര
ബി.എ/ബി.കോം./ബി.ബി.എ എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പിഎച്ച്.ഡി നൽകി
ലക്ഷ്മി സരേഷ് (ബോട്ടണി), അനുരൂപ് സണ്ണി (പൊളിറ്റിക്കൽ സയൻസ്),
ജിസ്സി ജോസഫ് (ബയോകെമിസ്ട്രി), ഹരിത വി.എസ്. (ഫിസിക്സ്),
മധു എം. (മ്യൂസിക്), വിധു കൃഷ്ണൻ (കൊമേഴ്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകുന്നതിന്
സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചു.
സമ്പർക്കക്ലാസ്സുകൾ
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ട്, നാല് സെമസ്റ്റർ
ബി.എ./ബി.എസ്സി (2023 അഡ്മിഷൻ) എന്നീ യു.ജി പ്രോഗ്രാമുകളുടെയും രണ്ട്, നാല് സെമസ്റ്റർ
(2022, 2023 അഡ്മിഷൻ) പി.ജി. പ്രോഗ്രാമുകളുടെയും സമ്പർക്ക ക്ലാസ്സുകൾ 13, 14
തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
വിശദവിവരങ്ങൾക്ക് www.ideku.net .
എം.ജി സർവകലാശാലവൈവ
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി/ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷ 25 ന് ആരംഭിക്കും.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളിൽ 15 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
സ്കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളിൽ 17 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
പരീക്ഷാഫലം
ഒന്നാം വർഷ, നാലാം വർഷ ബാച്ച്ലർ ഒഫ് ഫൈൻ ആർട്സ് പരീക്ഷകളുടെ (മാർച്ച് 2024) ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാ ഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റഗുലർ 2023 അഡ്മിഷൻ/ സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ് 2022 അഡ്മിഷൻ/ സിലബസ്), നവംബർ 2023 പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 26 വരെ അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
മൂന്നാം വർഷ ബി.എ, ബി.എസ്സി, ബി.സി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ ബിരുദം, (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2018, 2019 അഡ്മിഷനുകൾ) മാർച്ച് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.