tirupati-temple

ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് ബദരിനാഥ്. കനത്ത മഞ്ഞുമൂടി കിടക്കുന്ന നീലകണ്ഠ പർവത നിരയുടെ അടിഭാഗത്തായി അളകനന്ദ നദിയുടെ തീരത്ത് അതിപുരാതനമായ ഈ മഹാക്ഷേത്രം നിലകൊള്ളുന്നു. നരനാരായണന്മാർ അനേകവർഷം തപസനുഷ്‌ഠിച്ച പുണ്യഭൂമിയാണിതെന്നാണ് വിശ്വാസം.

സംസ്‌കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും കൂടി ആലോചിച്ചിട്ടാണ്. സ്വർണം, വെള്ളി എന്നിവ കൊണ്ട് പണി തീർത്ത ഓരോ വലിയ ദണ്ഡും, ഒരുജോഡി സ്വർണ വളകളും രാജോജിതമായ മേൽവസ്ത്രങ്ങളും മോൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നൽകുന്നു. ബദരിപുരിയിലെ കിരീടം വയ‌്ക്കാത്ത രാജാവാണ് റാവൽജി.

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് നിലവിൽ ബദരിനാഥിലെ റാവൽജി. അതികഠിനമായ നിഷ്‌ഠകളിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം. തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ നഗ്‌നപാദനായി നടന്നുവേണം റാവലിന് ബദരിനാഥന്റെ സമക്ഷത്തിൽ എത്തിച്ചേരാൻ. സാധാരണ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലധികമാണ് ബദരിനാഥിലെ റാവലിന്റെ ആചാരാനുഷ്‌ഠാനങ്ങൾ.

എല്ലാവർഷവും ശ്രമിച്ചിട്ടും കടം തീർക്കാൻ കഴിയുന്നില്ല. കോടാനുകോടികളുടെ സ്വത്തുള്ള തിരുപ്പതി ഭഗവാന് പോലും ബാധ്യതയുള്ള മഹാക്ഷേത്രമാണ് ബദരീനാഥ്.