pic

മുംബയ്: ഏഴ് മാസം നീണ്ട അനന്ത് അംബാനി - രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങൾ ലോകത്തെയാകെ അമ്പരപ്പിച്ചു. വിദേശ മാദ്ധ്യമങ്ങളിലടക്കം അംബാനി കുടുംബത്തിലെ ആഡംബര വിവാഹം നിറസാന്നിദ്ധ്യമായിരുന്നു.

 ഡിസംബർ 29 - വിവാഹ നിശ്ചയം

 ജനുവരി - വിവാഹ നിശ്ചയ പാർട്ടി

 മാർച്ച് - പ്രീവെഡ്ഡിംഗ് പാർട്ടി

 മേയ് - ഇറ്റലിയിലെ പാലർമോയിൽ നിന്ന് തുടങ്ങി റോമിൽ അവസാനിച്ച നാല് ദിവസം നീണ്ട ക്രൂസ് ഷിപ്പ് പാർട്ടി. ബാക്ക് സ്ട്രീറ്റ് ബോയ്സ്, പിറ്റ്‌ബുൾ, ഡേവിഡ് ഗ്വെറ്റ, കാറ്റി പെറി തുടങ്ങിയവരുടെ പരിപാടികൾ

 ജൂലായ് 2 - 50 ലേറെ ദമ്പതികൾക്കായി സമൂഹ വിവാഹം. സ്വർണാഭരണങ്ങൾ അടക്കം സമ്മാനങ്ങളും നൽകി

 ജൂലായ് 5 - സംഗീത് ആഘോഷങ്ങൾ. ജസ്റ്റിൻ ബീബറുടെ സംഗീത നിശ

 ജൂലായ് 8 - ഹൽദി ചടങ്ങുകൾ. അനാമിക ഖന്ന ഒരുക്കിയ മുല്ല പൂക്കൾ കൊണ്ടുള്ള ദുപ്പട്ടയോട് കൂടിയ ലെഹങ്കയിൽ തിളങ്ങി രാധിക

 ജൂലായ് 12 - ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ അത്യാഡംര വിവാഹം

 ജൂലായ് 13 - ശുഭ് ആഷിർവാദ് എന്ന അനുഗ്രഹ ചടങ്ങ്

 ജൂലായ് 14 - മംഗൾ ഉത്സവ് എന്ന പേരിൽ വിരുന്ന്

 അക്ഷയ് കുമാറിന് കോവിഡ്; വിവാഹത്തിൽ പ​ങ്കെടുക്കില്ല

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ അനന്ദ് അംബാനി-രാധിക മെർച്ചെന്റ് വിവാഹ ചടങ്ങിൽ പ​ങ്കെടുക്കില്ല. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ സാർഫിറയുടെ അവസാന പ്രചാരണത്തിലും അക്ഷയ് കുമാർ പ​ങ്കെടുക്കില്ല.

സാർഫിറയുടെ പ്രചാരണപരിപാടികൾക്കിടെയാണ് അക്ഷയ് കുമാറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.

ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ കൊവിഡ് സ്ഥിരീകരിച്ചയുടൻ അക്ഷയ് ഐസോലേഷനിലേക്ക് പോയെന്ന് പ്രൊഡക്ഷൻ കമ്പനി അറിയിച്ചു.