ലോകത്തെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹചടങ്ങുകൾ മുംബയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുകയാണ്. രാത്രി എട്ടുമണിയോടെയാണ് വധുവരൻമാർ പരസ്പരം ഹാരങ്ങൾ ചാർത്തിയത്.
വിവാഹ ചടങ്ങ് നടക്കുന്ന ജിയോ വേൾഡ് സെന്ററിനൊപ്പം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് മുകേഷ് അംബാനിയുടെ അത്യാഡംബര വീടായ ആന്റിലിയയും. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ആന്റിലിയയിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ആന്റിലിയ.ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിനു ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സൗധമാണിത്. ദക്ഷിണ മുംബയിലെ അൽത്തമൗണ്ട് റോഡിലാണ് ഈ ആഡംബര സൗധം സ്ഥിതി ചെയ്യുന്നത്.
400,000 ചതുരശ്രയടി വിസ്തൃതിയാണ് ആന്ലിയയ്ക്കുള്ളത്. ഏകദേശ മതിപ്പ് വില രണ്ടു ബില്യൻ ഡോളറാണ്. മുംബയ് നഗരത്തിൽ കടലിന് അഭിമുഖമായി കടലിനഭിമുഖമായി 27 നിലകളിലാണ് രമ്യഹർമ്യം തലയുയർത്തി നിൽക്കുന്നത്. ഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് ആൻഡ് വിൽസാണ് വീടിന്റെ ശിൽപി. മുകേഷ് അംബാനിയാണ് ആന്റിലിയ എന്ന പേരിട്ടത്. അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ
ലേയിത്തൺ ഹോൾഡിങ്ങ്സ് ഓസ്ട്രലിയൻ കമ്പനിയാണ് നിർമ്മാണം. ഓരോ നിലകൾക്കും രണ്ടുനില കെട്ടിടത്തിന്റെ ഉയരം വരും. റിക്ടർ സ്കെയിലിൽ 8വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ പോലും കെട്ടിടത്തെ ബാധിക്കില്ല
ക്ഷേത്രം, ഗസ്റ്റ് സ്യൂട്ട് റൂമുകൾ, സലൂൺ, ജിം, ഐസ്ക്രീം പാർലർ, സിനിമാ തിയേറ്റർ എന്നിവ ഇവിടെയുണ്ട്. ആറുനിലകൾ കാറുകൾക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. 150ലേറെ കാറുകൾ ഇവിടെയുണ്ട്. ഏഴാം നിലയിൽ കാർ സർവീസ് സ്റ്റേഷനാണുള്ളത്. 9 ഹൈ സ്പീഡ് എലിവേറ്ററുകൾ
മനുഷ്യനിർമിത സ്നോ റൂം എന്നിവയും വീടിന്റെ പ്രത്യേകതകളിൽപെടുന്നു.