android

ന്യൂഡൽഹി: ദശലക്ഷകണക്കിന് ആൻഡ്രോയിഡ് മൊബൈൽഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജെൻസി റെസ്‌പോൺസ് ടീമാണ് (സിഇആടി ഇൻ) ഉപയോക്താക്കൾക്ക് പുതിയ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്ക് ഉപയോക്താക്കളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തിയെടുക്കാനും ഫോണുകളിലെ എക്സിക്യൂട്ടീവ് ആർബിട്രറി കോഡ് (അനിയന്ത്രിതമായ കോഡ്) ക്രമീകരിച്ച് ചൂഷണം ചെയ്യാൻ സാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഫ്രെയിംവർക്ക്, സിസ്​റ്റം, ഗൂഗിൾപ്ലേ സിസ്​റ്റം അപ്‌ഡേഷനുകൾ, എആർഎം ഘടകങ്ങൾ, മീഡിയടെക് ഘടങ്ങൾ, ഇമാജിനേഷൻ ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ് സോഴ്സ് ഘടകങ്ങൾ തുടങ്ങിയവയുടെ സുരക്ഷയെയും പ്രശ്നം ബാധിക്കുമെന്ന് മുന്നറിയിപ്പിലുണ്ട്. ആൻഡ്രോയിഡിന്റെ
12, 12എൽ, 13,14 എന്നീ വെർഷനുകൾ ഉപയോഗിക്കുന്നവർ കർശനമായും സുരക്ഷാ മാ‌ർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. രാജ്യത്തെ പത്ത് ദശലക്ഷത്തിലധികം ഉപയോക്താക്കളും ആൻഡ്രോയിഡിന്റെ വെർഷനുകളാണ് ഉപയോഗിക്കുന്നത്.

സാംസങ്, റിയൽമി, വൺപ്ലസ്, വിവോ, സിയോമി തുടങ്ങിയ സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും സുരക്ഷാ മുന്നറിയിപ്പ് ബാധകമാണെന്ന് സിഇആടി ഇൻ വ്യക്തമാക്കിയിട്ടുണ്ട്.