മഞ്ഞിൻ കണങ്ങൾ
നെറുകയിൽ ചൂടിയ
കറുക നാമ്പുകൾ
ആലോലമാടി.
ഉണരാത്ത സൂര്യനോട്
കേണപേക്ഷിച്ചു:
മിഴി തുറക്കരുതേ
വേഗമിപ്പോൾ.
മഞ്ഞിൻ കണത്തിന്,
ആയുസില്ലെങ്കിലും
നെറുകയ്ക്ക് ചൂഡാരത്‌നമായി
തിളങ്ങിടുമ്പോൾ,
ഒരു നിമിഷമെങ്കിലും
രാജാവായി വാഴാൻ
അനുവാദമേകണേ സൂര്യാ...
രാവിന്റെ നെഞ്ചിലായ്
രാവോളം മിഴിതൂകി
ഉറങ്ങാൻ കഴിഞ്ഞതേയില്ല
പുലർകാല സ്വപ്‌നവുമായി
ശാന്തമായ് ഉറങ്ങുവാൻ
സാവകാശം നൽകണേ സൂര്യാ...