arjun

മോഡലും അവതാരകയുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി പ്രമുഖ യൂട്യൂബ് വ്ളോഗർ അർജുൻ സുന്ദരേശൻ. സീരിയൽ റോസ്റ്റിംഗ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ താരമാണ് അർജുൻ. അ‌ർജ്യു എന്നാണ് സോഷ്യൽ മീഡിയയിൽ അർജുൻ അറിയപ്പെടുന്നത്.

View this post on Instagram

A post shared by Arjun Sundaresan (@arjyou_)

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷകണക്കിന് ഫോളോവേഴ്സുളള അ‌ർജുന്റെ വെളിപ്പെടുത്തൽ ആരാധകരെയും സഹപ്രവർത്തകരെയും അതിശയപ്പിച്ചിരിക്കുകയാണ്. താരത്തോടൊപ്പമുളള ചിത്രങ്ങൾ അപർണയും പങ്കുവച്ചിട്ടുണ്ട്. അൺഫിൽറ്റേർഡ് ബൈ എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ താരമാണ് അപർണ.