p

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് ഗേറ്റ് (GATE) പരീക്ഷ 2025ഫെബ്രുവരി ഒന്ന്, 15, 16തീയതികളിൽ നടക്കും. വിദ്യാർത്ഥിയുടെ ബിരുദ നിലവാരത്തിലുള്ള അറിവ് വിലയിരുത്തുന്ന ദേശീയ തലത്തിലുള്ള പരീക്ഷയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബാംഗ്ലൂരിനോടോപ്പം7ഐ.ഐ.ടി കളും ചേർന്നുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ കോഓർഡിനേഷൻ ബോർഡാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. ഇവയിൽ ഐ.ഐ. ടി ബോംബെ,ഡൽഹി,ഗുവാഹട്ടി,കാൺപൂർ,ഖരഗ്പൂർ,മദ്രാസ്,റൂർഖെ എന്നിവ ഉൾപ്പെടുന്നു.

30വിഷയങ്ങളിൽ ചോദ്യ പേപ്പറുകളുണ്ട്. ഒരാൾക്ക് രണ്ടു വിഷയങ്ങളിൽ വരെ പരീക്ഷയെഴുതാം. ഗേറ്റ് പരീക്ഷ സ്‌കോറിനു മൂന്ന് വർഷം വരെ വാലിഡിറ്റിയുണ്ടാകും. എൻജിനിയറിംഗ്,ടെക്‌നോളജി,സയൻസ്,ആർക്കിടെക്ചർ,ഹ്യൂമാനിറ്റീസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോർ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐ.ഐ.ടി,എൻ.ഐ. ടി തുടങ്ങിയ സ്ഥാപനങ്ങളിലും,മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ്,ടെക്‌നോളജി,ആർക്കിടെക്ചർ,സയൻസ്,ഹ്യൂമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാമുകൾക്കും,ഡോക്ടറൽ പ്രോഗ്രാമുകൾക്കും പ്രവേശനം ലഭിക്കും. നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാനേജീരിയൽ തല റിക്രൂട്ട്‌മെന്റിനു ഗേറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. ഗേറ്റ്2025 നു ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളില്ല.ഗേറ്റിനു ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ വെബ്‌പോർട്ടൽ ഉടൻ പുറത്തിറങ്ങും. ഐ.ഐ.ടി റൂർഖെയ്ക്കാണ് ഈ വർഷം പരീക്ഷ ചുമതല.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.

മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്നും15മാർക്കും,വിഷയങ്ങളിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായി മൊത്തം100മാർക്കാണ് ഗേറ്റിനുള്ളത്. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. ചിട്ടയോടെയുള്ള പഠനം മികച്ച ഗേറ്റ് സ്‌കോർ ലഭിക്കാൻ ഉപകരിക്കും.

ലാ ഇന്റേൺഷിപ് പ്രോഗ്രാം

രണ്ടാം വർഷ നിയമ ബിരുദ വിദ്യാർത്ഥികൾക്ക് ഡിപ്പാർട്ട്മെന്റ് ഒഫ് ജസ്റ്റിസിന്റെ ലാ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. രണ്ടാം വർഷ പരീക്ഷയെഴുതി മൂന്നു വർഷത്തിലേക്കു കടക്കുന്ന വിദ്യാർത്ഥികൾക്കോ,മൂന്നാം വർഷ പരീക്ഷയെഴുതി നാലാം വർഷത്തിലേക്കു കടക്കുന്ന വിദ്യാർത്ഥികൾക്കോ ഓൺലൈനായി അപേക്ഷിക്കാം. ഒരു മാസമാണ് ഇന്റേൺഷിപ് കാലയളവ്.5000 രൂപ ഇന്റേൺഷിപ് അലവൻസ് ലഭിക്കും. www.dashboard.doj.gov.in

കെ​ൽ​ട്രോ​ണി​ൽ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ൽ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളാ​യ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ്,​ ​യു.​ഐ​/​യു.​എ​ക്സ് ​ഡി​സൈ​ന​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ​ർ,​ ​വെ​ബ്ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഫു​ൾ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്പ്മെ​ന്റ്,​ ​ഐ.​ഒ.​ടി,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​എ​ത്തി​ക്ക​ൽ​ ​ഹാ​ക്കിം​ഗ്,​ ​പൈ​ത​ൺ​ ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ലേ​ണിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്ക് ​മെ​യി​ന്റ​ന​ൻ​സ് ​എ​ന്നി​വ​യി​ലേ​ക്ക് ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​ ​കു​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​സ്പെ​ൻ​സ​ർ​ ​ജം​ഗ്ഷ​നി​ലെ​ ​കെ​ൽ​ട്രോ​ൺ​ ​നോ​ള​ജ് ​സെ​ന്റ​റി​ലോ​ 0471​-2337450,​ 0471​-2320332​ ​എ​ന്നീ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.