ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്ട്ര നാണയ നിധിയുമായി (ഐ.എം.എഫ്) 700 കോടി ഡോളറിന്റെ വായ്പ കരാറിൽ ഒപ്പിട്ട് പാകിസ്ഥാൻ. മൂന്ന് വർഷത്തെ കരാറിന് ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം ആവശ്യമാണ്. പാകിസ്ഥാൻ മാസങ്ങളോളം നടത്തിയ ചർച്ചയുടെ ഫലമായാണ് ഐ.എം.എഫ് വായ്പയ്ക്ക് അനുമതി നൽകിയത്. നിലവിൽ വിലക്കയറ്റം രൂക്ഷമായ പാകിസ്ഥാനിൽ സാധാരണക്കാരുടെ ജീവിതം കടുത്ത ദുരിതത്തിലൂടെയാണ് നീങ്ങുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യതയും പ്രതിസന്ധിയിലാണ്.