e

യൂറോ കപ്പ് ഫൈനൽ സ്പെയിൻ - ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

ബ​ർ​ലി​ൻ​:​ ​യൂ​റോ​പ്പി​ന്റെ​ ​പു​തി​യ​ ​ഫു​ട്ബാ​ൾ​ ​രാ​ജാ​ക്ക​ന്മാ​ർ​ ​ആ​രെ​ന്ന് ​ഇ​ന്ന് ​രാ​ത്രി​ ​അ​റി​യാം.​ ​സ്‌​പെ​യി​നും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള ​യൂ​റോ​ 2024​ന്റെ​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ടം​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 12.30​ ​മു​ത​ലാ​ണ്.​ ​ജ​ർ​മ്മ​നി​യു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബ​ർ​ലി​നി​ലെ​ ​ഒ​ളി​മ്പി​ക് ​സ്റ്റേ​ഡി​യ​മാ​ണ് ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ ​വേ​ദി.​ ​യു​വ​ര​ക്ത​ങ്ങ​ളാ​ണ് ​ഇ​രു​ടീ​മി​ന്റെ​യും​ ​ചാ​ല​ക​ ​ശ​ക്തി​ക​ൾ.​ ​ഇ​ന്ന​ലെ​ 17​ ​വ​യ​സു​ തി​ക​ഞ്ഞ​ ​ല​മി​ൻ​ ​യ​മാ​ലും​ 21​കാ​ര​ൻ​ ​നി​ക്കോ​ ​വി​ല്യം​സും​ ​സ്പെ​യി​നി​ന്റെ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​മ്പോ​ൾ​ 21​കാ​ര​ൻ​ ​ജൂ​ഡ് ​ബെ​ല്ലിം​ഗ്‌​ഹാ​മും​ 22​കാ​ര​ൻ​ ​ബു​ക്കാ​യോ​ ​സാ​ക്ക​യു​മാ​ണ് ​ഇം​ഗ്ല​ണ്ടി​ന്റെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ.
എ​ക്‌​സ്ട്രാ​ ​ടൈ​മോ​ളം​ ​നീ​ണ്ട​ ​സെ​മി​യി​ൽ​ ​ഫ്രാ​ൻ​സി​നെ​ ​വീ​ഴ്ത്തി​യാ​ണ് ​സ്പെ​യി​ൻ​ ​ഫൈ​ന​ലി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്ത​ത്.​ ​മ​റ്റൊ​രു​ ​സെ​മി​യി​ൽ​ ​നെ​ത​ർ​ല​ാൻ​ഡ്സി​നെ​ ​ഇ​തേ​സ്കോ​റി​ന് ​വീ​ഴ്ത്തി​യാ​ണ് ​ഇം​ഗ്ലീ​ഷ് ​പ​ട​ ​ഫൈ​ന​ലി​ലേ​ക്ക് ​മാ​ർ​ച്ച് ​ചെ​യ്ത​ത്.​ സ്‌പെയിൻ നാ​ലാം​ ​യൂ​റോ​ ​കി​രീ​ടം​ ​ല​ക്ഷ്യം​വ​യ്ക്കു​മ്പോ​ൾ​ ​ഇം​ഗ്ല​ണ്ട് ​സ്വ​പ്നം​ ​കാ​ണു​ന്ന​ത് ​ക​ന്നി​ക്കി​രീ​ട​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യും​ ​ഫൈ​ന​ലി​ൽ​ ​ക​ളി​ച്ച​ ​ടീ​മാ​ണ് ​ഗൗ​ര​ത് ​സൗ​ത്ത് ​ഗേ​റ്റ് ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​ഇം​ഗ്ല​ണ്ട്.​ ​എ​ന്നാ​ൽ​ 2020ലെ ​ഫൈ​ന​ലി​ൽ​ ​ഇ​റ്റലി​യോ​ട് ​തോ​റ്റ​ ​അ​വ​ർ​ക്ക് ​റ​ണ്ണ​റ​പ്പാ​കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​ഇ​ത്ത​വ​ണ​ ​ആ​ ​പി​ഴ​വ് ​ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ചാ​ണ് ​ഇം​ഗ്ല​ണ്ട് ​ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.മ​റു​വ​ശ​ത്ത് 1984​ൽ​ ​ഒ​ഴി​കെ​ ​ക​ളി​ച്ച​ ​മൂ​ന്ന് ​ഫൈ​ന​ലു​ക​ളി​ലും​ ​ജ​യം​ ​നേ​ടാ​നാ​യി​ട്ടു​ള്ള​സ്‌​പെ​യി​ൻ​ ​ഈ​ ​നൂ​റ്റാ​ണ്ടി​ൽ​ ​ക​ളി​ച്ച​ ​ര​ണ്ട് ​യൂ​റോ​ ​ഫൈ​ന​ലി​ലും​ ​ജ​യി​ച്ചി​രു​ന്നു.