df

ജ​മ്മു​ ​കാ​ശ്‌​മീ​ർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ബംഗളൂരു: വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കർണാടക മുൻ മന്ത്രിയും ബല്ലാരി എം.എൽ.എയുമായ ബി. നാഗേന്ദ്രയെ ആറ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഇ.ഡി ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ ആറിന് പ്രത്യേക സെഷൻസ് കോടതി ജഡ്ജിയുടെ വീട്ടിൽ നാഗേന്ദ്രയെ ഹാജരാക്കുകയായിരുന്നു.
13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനോടുവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തത്. കർണാടകയിലെ ഗോത്രവിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന വാത്മീകി കോർപ്പറേഷന്റെ ഫണ്ടിൽ തിരിമറി നടത്തിയെന്നതാണ് കേസ്. എന്നാൽ കേസുമായി ബന്ധമില്ലെന്നും തന്നെ കുടുക്കാനുള്ള ശ്രമമാണെന്നും നാഗേന്ദ്ര കോടതിയെ അറിയിച്ചു. പതിവായി വൈദ്യപരിശോധന ആവശ്യമാണെന്നും അദ്ദേഹം കോടതിയിൽ അപേക്ഷിച്ചു. ഓരോ 24 മണിക്കൂറിലും വൈദ്യപരിശോധന നടത്തണമെന്ന് കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ട് ദിവസമായി ഇ.ഡി ഉദ്യോഗസ്ഥർ സംഘങ്ങളായി നാഗേന്ദ്രയുടെയും വാത്മീകി കോർപ്പറേഷൻ ചെയർമാനായ എം.എൽ.എ ബസനഗൗഡ ദഡ്ഡാലിന്റെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 187 കോടി രൂപ അനധികൃതമായി തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പല അക്കൗണ്ടുകളിലേക്ക് കടത്തിയെന്നതാണ് കേസ്. മന്ത്രിയായിരുന്ന നാഗേന്ദ്ര നേരിട്ട് നിർദ്ദേശിച്ച പ്രകാരമാണ് പണം തിരിമറി നടത്തിയതെന്നും കേസ് വരുമെന്നായപ്പോൾ മന്ത്രിയടക്കം ചേർന്ന് തന്നെ ബലിയാടാക്കിയെന്നും എഴുതിവച്ച് കോർപ്പറേഷന്റെ ചീഫ് അക്കൗണ്ടന്റായിരുന്ന പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തിരുന്നു. ഇത് വിവാദമായതോടെ

കഴിഞ്ഞ മാസം 6ന് നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.