e

ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിൽ ബാർബോറ ക്രെസിക്കോവ ചാമ്പ്യനായി. ഫൈനലിൽ ഇറ്റാലിയൻ താരം യാസ്മിൻ പൗളീനിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2,2-6,6-4ന് കീഴടക്കിയാണ് ചെക്ക് താരം ബാർബോറ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടത്. 2021ൽ ഫ്രഞ്ച് ഓപ്പണിലും 28കാരിയായ ബാർബോറ സിംഗിൾസ് ചാമ്പ്യനായിരുന്നു. 28കാരിയായ പൗളീനിയുടെ തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം സിംഗിൾസ് ഫൈനൽ തോൽവിയാണിത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും പൗളീനി ഫൈനലിൽ എത്തിയിരുന്നു.

നെവാക്ക്- അൽകാരസ്

ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസും സെർബിയൻ സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.

തുഷാർ ദേശ്‌പാണ്ഡെ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തി.