അണ്‍ലിമിറ്റഡ് ഫോണ്‍കോള്‍, ജദിവസേന രണ്ട് ജി.ബി ഡാറ്റ, നൂറ് സൗജന്യ എസ്എംഎസ്. ഇത്രയും ലഭിക്കണമെങ്കില്‍ ജിയോ, എയര്‍ടെല്‍ പോലുള്ള സേവനദാതാക്കള്‍ക്ക് 300 രൂപയില്‍ അധികം നല്‍കണം. എന്നാല്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ഈ ഓഫര്‍ വെറും 229 രൂപയ്ക്ക് ലഭ്യമാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികളുടെ ഓഫറുകള്‍ 24-28 ദിവസത്തേക്കാണ് ലഭിക്കുന്നതെങ്കില്‍ ബിഎസ്എന്‍എല്‍ 229 രൂപയ്ക്ക് നല്‍കുന്നത് ഒരു മാസത്തെ ഓഫര്‍ ആണ്.
അതായത് ഒരു മാസത്തിലെ ഏത് തീയതിയിലാണോ നിങ്ങള്‍ റീചാര്‍ജ് ചെയ്യുന്നത്, തൊട്ടടുത്ത മാസം അതേ തീയതിയില്‍ മാത്രം റീചാര്‍ജ് ചെയ്താല്‍ മതിയെന്ന് സാരം.ഉപയോക്താക്കള്‍ക്ക് ഗെയിമുകളിലേക്ക് ആക്സസ് ലഭിക്കുന്നു എന്നതാണ് പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം. ഉപയോക്താക്കള്‍ക്ക് പരസ്യരഹിത അണ്‍ലിമിറ്റഡ് ഗെയിമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഓണ്‍മൊബൈല്‍ ഗ്ലോബല്‍ ലിമിറ്റഡുമായിയാണ് കമ്പനി സഹകരിക്കുന്നത്. പ്രോഗ്രസീവ് വെബ് ആപ്പില്‍ (പി.ഡബ്ല്യു.എ) ചലഞ്ചസ് അരീന മൊബൈല്‍ ഗെയിമിംഗ് സേവനമാണ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
അതേസമയം ഡാറ്റയുടെ വേഗതയാണ് പ്ലാന്‍ ആകര്‍ഷകമാണെങ്കിലും ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു പോരായ്മ. ദിവസവുമുളള ഡാറ്റാ പരിധിക്ക് ശേഷം ഇന്റര്‍നെറ്റ് വേഗത 80 കെ.ബി.പി.എസ് ആയി കുറയുകയും ചെയ്യും. ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോളും 3ജി സേവനമാണ് ലഭിക്കുന്നത്. അധികം വൈകാതെ 4ജി സംവിധാനത്തിലേക്ക് മാറാനാണ് കമ്പനി ശ്രമിക്കുന്നത്.
എന്നാല്‍ സെക്കന്‍ഡറി സിം കാര്‍ഡ് ആയി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ക്കും ഫോണ്‍ കോളുകള്‍ക്കായി ഒന്നും നോക്കാതെ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന പുതിയ പ്ലാനിനെ ആശ്രയിക്കാം. കാരണം ഏത് പ്രദേശത്തും റേഞ്ച് ഉണ്ടാകുമെന്ന സവിശേഷതയുള്ളതിനാല്‍ തന്നെ ഫോണ്‍കോളുകള്‍ക്ക് തടസ്സം നേരിടില്ല.