palmistry

നമ്മുടെ കെെയിൽ നിരവധി രേഖകൾ ഉണ്ട്. ഈ രേഖകൾ വ്യക്തിയുടെ സ്വഭാവം, ഭാവി, വർത്തമാനം എന്നിവയെ സൂചിപ്പിക്കുന്നുവെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. ഇന്ത്യയിൽ നിരവധി പേർ ഹസ്തരേഖ ശാസ്ത്രം വിശ്വസിക്കുകയും പ്രാധാന്യം നൽകുകയും ചെയ്യുന്നു. നമ്മുടെ കയ്യിലെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഹൃദയരേഖ. ചെറുവിരലിന് താഴെ ഏകദേശം കെെവെള്ളയുടെ മദ്ധ്യത്തിലൂടെ ചൂണ്ടുവിരലിന്റെ ഭാഗത്തേയ്ക്ക് പോകുന്ന രേഖയാണിത്.

നിങ്ങളുടെ ഹൃദയരേഖ ഉയർന്നാണ് നിൽക്കുന്നതെങ്കിൽ സാമൂഹ്യമായി ഇടപഴകുന്ന ഒരാളെന്ന് പറയപ്പെടുന്നു. കൂടാതെ ഇക്കൂട്ടർ കൂട്ടുകാരെ കണ്ടെത്താൻ താൽപര്യപ്പെടുന്നവരായിരിക്കും. എന്നാൽ ഈ രേഖ കീഴോട്ടുപോകുന്നുവെങ്കിൽ വിവാഹം, പ്രണയകാര്യങ്ങളിൽ കൃത്യമായി തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്നർത്ഥം. ഇവർ പങ്കാളിയെ കണ്ടെത്താൻ വെെകും. നീണ്ട ഹൃദയരേഖയാണെങ്കിൽ നിങ്ങൾ വിശ്വസിയ്ക്കാവുന്ന ഒരാളെന്നർത്ഥം. നല്ല ജീവിതമുണ്ടാകും. പങ്കാളിയോടും വിശ്വസ്തത പുലർത്തും.

palmistry

നടുവിരലിലേക്കാണ് ഹൃദയരേഖയെത്തുന്നതെങ്കിൽ സത്യസന്ധനായ നല്ലൊരു വ്യക്തിയാണെന്ന് അർത്ഥം. ഇത്തരത്തിൽ രേഖയുള്ളവർക്ക് നല്ല പങ്കാളിയെ ലഭിക്കും. പ്രണയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. രണ്ട് ഹൃദയരേഖകളുണ്ടെങ്കിൽ നിങ്ങൾക്ക് പ്രണയജീവിതമായിരിക്കും. നല്ലൊരു വിവാഹം, ഏറെ സ്നേഹിക്കുന്ന പങ്കാളി, നല്ല കുട്ടികൾ ഇവയെല്ലാം ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൃദയരേഖ താഴോട്ടാണ് പോകുന്നതെങ്കിൽ ബന്ധങ്ങളിൽ പെട്ടെന്ന് വിള്ളലുകളുണ്ടാകും. ഇത് കാരണം മനോവിഷമങ്ങളുണ്ടാകുമെന്നും പറയപ്പെടുന്നു. ചെറിയ ഹൃദയരേഖയെങ്കിൽ മറ്റുള്ളവരെ എളുപ്പത്തിൽ വിശ്വസിക്കുന്ന ആൾ ആയിരിക്കില്ല.