mukuthy-amman

മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിലും നയൻതാര തന്നെ നായിക. നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാൽക്കൽ പതിക്കട്ടെ എന്ന കുറിപ്പോടെ നയൻതാരയുടെ ചിത്രം സഹിതം അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ടാം ഭാഗത്തിൽ നടി തൃഷയായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ആർ.ജെ. ബാലാജിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 ൽ ആർ.ജെ. ബാലാജി, എൻ.ജെ. ശരവണൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഉർവശി, അജയ് ഘോഷ് എന്നിവരാണ് മറ്റു താരങ്ങൾ.