sabarimala

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല. കർക്കടകം ഒന്നായ 16 ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും പതിവ് അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി പത്തിന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താവുന്നതാണ്.