cinema-

മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരായ അഭിനേതാക്കളെ സ്വാഗതം ചെയ്ത് അണിയറക്കാർ. സുഡാനി ഫ്രം നൈജീരിയ, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോളാണ് എന്റെ മാലാഖ, നെയ്മർ, കാപ്പേള, ഗ്രേറ്റ്‌ ഫാദർ, ലവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന. കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ സിനിമ നിർമ്മിക്കുന്നത് ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു.

cinema-