1

നാഗർകോവിൽ: ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ. കാവൽക്കിണർ സ്വദേശി ജീവ (22), കൊട്ടാരം സ്വദേശി വിജയ് (19), ഇരവിപുത്തൂർ സ്വദേശി കാർത്തിക് (23), രാജാവൂർ സ്വദേശി മുത്തുസെൽവം (19) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. പ്രതികൾ കഞ്ചാവുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. 34 ഗ്രാം സ്വർണവും ബൈക്കും പ്രതികളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.