ഇന്ന് വീടിന് പുറത്ത് ഉള്ളതിനേക്കാൾ കൂടുതൽ ചെടികൾ വീടിനകത്താണ്. വെളിയിൽ ഒരു പൂന്തോട്ടം ഒരുക്കാനും സംരക്ഷിക്കാനും കഴിയാത്തവർക്കുള്ള പരിഹാരമാണ് ഇൻഡോർ ഗാർഡനുകൾ. എന്നു കരുതി വീടിനുള്ളിലെ സ്ഥലം മുഴുവൻ ചെടികൾക്ക് നൽകാനും പാടില്ല. അ അധികം വളർന്നുപടരാത്ത ഇലച്ചെടികൾ നൽകുന്ന പച്ചപ്പ് കണ്ണിനും മനസിനും കുളിർമയേകും.
വീടിനകത്ത് വയ്ക്കുന്ന ചില ചെടികൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചില ചെടികൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. അത്തരത്തിലുള്ള ഒന്നാണ് മണി പ്ലാന്റ്. പേര് പോലെ തന്നെ സമ്പത്തുമായി ബന്ധപ്പെട്ടാണ് മണി പ്ലാന്റിനെ കണക്കാക്കുന്നത്. മണിപ്ലാന്റ് പോലെ തന്നെ കാന്തം പോലെ പണത്തെ ആകർഷിക്കുന്ന മറ്റൊരു പ്ലാന്റ് ഉണ്ട്. ഈ ചെി എവിടെ വച്ചാലും അവിടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജേയ്‌ഡ് പ്ലാന്റ് അഥവാ ക്രാഷുല ഒവാറ്റ എന്നാണ് ഈ ചെടി അറിയപ്പെടുന്നത്.
ജെയ്‌ഡ് പ്ലാന്റ്, ലക്കി പ്ലാന്റ്, ഫ്രണ്ട്ഷിപ്പ് ട്രീ, മണി ട്രീ എന്നിങ്ങനെ പല പേരുകളിലും ക്രാഷുല അറിയപ്പെടുന്നു. ഇൻഡോർ പ്ലാന്റ് ആയതിനാൽ ഈ ചെടിക്ക് അധിക പരിചരണവും വേണ്ടിവരില്ല. സൂര്യപ്രകാശം അധികം ഏൽക്കാതെ വളരാൻ കഴിയുന്ന ചെടിക്ക് എല്ലാദിവസവും വെള്ളം ഒഴിക്കേണ്ട ആവശ്യവും ഇല്ല.
വാസ്തു ശാസ്ത്രം അനുസരിട്ട് ക്രാഷുല പ്ലാന്റ് പോസിറ്റിവ് എനർജി ആകർഷിക്കാൻ സഹായിക്കുന്നു. വീട്ടിലോ ഓഫീസിലോ എവിടെ വച്ചാലും ഈ പ്ലാന്റ് പണം ആകർഷിക്കാൻ സഹായിക്കുന്നു.
ചെടി സ്ഥാപിക്കേണ്ടത്
പ്രധാന വാതിലിന്റെ വലതുവശത്താണ് ക്രാഷുല സ്ഥാപിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. ക്രാഷുല ചെടി സമ്മാനമായി നൽകുതോ സ്വീകരിക്കുതോ ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ക്രാഷുല ചെടിയിൽ ലക്ഷ്മി ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം.