weekly-prediction

അശ്വതി: യാത്രകൾ ഗുണകരമാകും. തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കും. വിദേശതൊഴിലിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.


ഭരണി: സർക്കാർ ധനസഹായം ലഭിക്കും. സഹോദരങ്ങളുടെ സഹകരണമുണ്ടാകും. ഇടപാടുകൾ ശ്രദ്ധയോടെ വേണം. ഭാഗ്യദിനം തിങ്കൾ.


കാർത്തിക: പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടും. ഭൂമി ഇടപാടിൽ ലാഭമുണ്ടാകും. പുതിയ തൊഴിലിന് അനുകൂലം. ഭാഗ്യദിനം ചൊവ്വ.


രോഹിണി: പരീക്ഷകളിൽ വിജയിക്കും. കുടുംബത്തിന്റെ വിശ്വാസം നേടിയെടുക്കും. കലാരംഗത്ത് പുരസ്‌കാരം നേടും. ഭാഗ്യദിനം വ്യാഴം.


മകയിരം: ജോലിയിൽ സ്ഥലംമാറ്റം. പുതിയ വാഹനം വാങ്ങും. ശുഭവാർത്തകൾ കേൾക്കും. പാരമ്പര്യ സ്വത്ത് കൈവശമെത്തും. ഭാഗ്യദിനം തിങ്കൾ.


തിരുവാതിര: കടബാദ്ധ്യതകൾ തീർക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. മേലാധികാരികളുടെ പ്രീതി നേടും. ഭാഗ്യദിനം ബുധൻ.


പുണർതം: വിദേശജോലിക്ക് സാദ്ധ്യത. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. സാംസ്‌കാരിക രംഗത്ത് പ്രശംസിക്കപ്പെടും. ഭാഗ്യദിനം ബുധൻ.

പൂയം: മക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കും. സംരംഭകർക്ക് വായ്പ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യദിനം ശനി.


ആയില്യം: ഗുരുജനങ്ങളുടെ ഉപദേശം സ്വീകരിക്കും. എതിർപ്പുകളെ പ്രതിരോധിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഭാഗ്യദിനം ശനി.

മകം: പുതിയ ബിസിനസ് മേഖല കണ്ടെത്തും. പ്രവാസികൾക്ക് അനുകൂല സമയം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. ഭാഗ്യദിനം ചൊവ്വ.

പൂരം: വിഭ്യാഭ്യാസരംഗത്ത് പുരോഗതി. കടംവാങ്ങി കടംവീട്ടുന്നത് നല്ലതല്ല. ഉപരിപഠനത്തിന് അന്യനാട്ടിലേക്ക് പോകേണ്ടിവരും. ഭാഗ്യദിനം ഞായർ.

ഉത്രം: വീടുപണി പൂർത്തിയാക്കും. വാഹനം മാറ്റിവാങ്ങും. എതിർപ്പുകളെ അതിജീവിക്കും. രോഗങ്ങൾ അസ്വസ്ഥതയുണ്ടാക്കും. ഭാഗ്യദിനം വ്യാഴം.

അത്തം: നല്ല പ്രവൃത്തികൾക്ക് പണം മുടക്കും. ജീവിതപങ്കാളിയുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ചെലവുകൾ നിയന്ത്രിക്കണം. ഭാഗ്യദിനം ചൊവ്വ.


ചിത്തിര: ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കും. സ്വത്തുതർക്കം പരിഹരിക്കും. ഉദ്യോഗത്തിൽ സ്ഥാനചലനമുണ്ടാകും. ഭാഗ്യദിനം ബുധൻ.


ചോതി: സന്താനഭാഗ്യമുണ്ടാകും. ജീവിതനിലവാരം ഉയരും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ വേണം. പരീക്ഷകളിൽ വിജയം. ഭാഗ്യദിനം ശനി.


വിശാഖം: വിശിഷ്ട ചടങ്ങുകളിൽ പങ്കാളിയാകും. കാര്യസാദ്ധ്യത്തിന് വഴിതെളിയും. ജോലി ലഭിക്കാത്തത് മനോവിഷമമുണ്ടാക്കും. ഭാഗ്യദിനം തിങ്കൾ.

അനിഴം: പഠനാനുസൃതമായ ജോലി ലഭിക്കും. കിട്ടാക്കടങ്ങൾ മടക്കിക്കിട്ടും. സഹപ്രവർത്തകരുടെ വിശ്വാസം നേടും. ഭാഗ്യദിനം വെള്ളി.

തൃക്കേട്ട: സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. നവമാദ്ധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കും. ബിസിനസിൽ ലാഭമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.

മൂലം: ശമ്പള വർദ്ധനവുണ്ടാകും. വിപണന മേഖലയിൽ പുരോഗതി. ഉദ്യമങ്ങൾ ഗുണകരമാകും. വാഗ്വാദങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം ചൊവ്വ.

പൂരാടം: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മെച്ചപ്പെട്ട വേതനം ലഭിക്കും. ആഡംബര വസ്തുക്കൾ വാങ്ങും. എതിർപ്പുകളെ അതിജീവിക്കും. ഭാഗ്യദിനം വ്യാഴം.

ഉത്രാടം: വസ്തുവില്പന വിജയിക്കും. കടബാദ്ധ്യതകൾ തീർക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശയാത്ര നടക്കും. ഭാഗ്യദിനം ഞായർ.


തിരുവോണം: പ്രിയപ്പെട്ടവരെ കാണാൻ അവസരമുണ്ടാകും. വിദേശജോലി സാദ്ധ്യമാകും. പുതിയ വരുമാനമാർഗം കണ്ടെത്തും. ഭാഗ്യദിനം ശനി.


അവിട്ടം: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയിക്കും. പുതിയ വ്യാപാരം തുടങ്ങും. മേലാധികരികളുടെ പ്രീതി നേടിയെടുക്കും. ഭാഗ്യദിനം തിങ്കൾ.

ചതയം: ബിസിനസിൽ ലാഭം വർദ്ധിക്കും. വിദേശവാസം സാദ്ധ്യമാകും. ഗൃഹനിർമ്മാണം തുടങ്ങും. സന്താനഭാഗ്യം കൈവരും. ഭാഗ്യദിനം ചൊവ്വ.

പൂരുരുട്ടാതി: നിക്ഷേപങ്ങളിൽ നേട്ടം. അയൽ തർക്കങ്ങൾ ഒഴിവാക്കണം. ജീവിതത്തിലെ ചിട്ടകൾ ഗുണകരമാകും. ഭാഗ്യദിനം ഞായർ.


ഉത്രട്ടാതി: സാഹിത്യരംഗത്ത് ശോഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിദേശയാത്രയ്ക്കുള്ള തടസം മാറും. ഭാഗ്യദിനം ബുധൻ.


രേവതി: ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും. കർമ്മരംഗത്ത് നേട്ടമുണ്ടാകും. വീടുവിട്ടു നിൽക്കേണ്ടി വരും. ഭാഗ്യദിനം വെള്ളി.