കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. അഴിക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ സമീർ (24) ആണ് അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിനിയോട് പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. സബ് ഇൻസ്പെക്ടർ കെ. സാലിമിടെ നേതൃത്വത്തിൽ, ജി.എ.എസ്.ഐ: മിനി, സി.പി.ഒമാരായ ഗിരീഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.