a

പാട്ന: ബിഹാറിൽ 12 കാരനെ റെയിൽവെ ട്രാക്കിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബിഹാറിലെ പട്‌നയിൽ നിന്ന് 125 കിലോമീറ്റർ അകലെ ബഗുസാരി ജില്ലയിലാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ച് ഒരു കൂട്ടം ആളുകൾ കുട്ടിയെ മർദിക്കുകയായിരുന്നു. ശേഷം ലഖ്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മ‌ർദനം തുടരുകയായിരുന്നു. പോലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കു​ട്ടി​യു​ടെ സ​മീ​പം ഒ​രാ​ൾ വ​ടി​യു​മാ​യി നി​ൽ​ക്കു​ന്ന​ ദൃ​ശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം​ചേ​ർ​ന്ന് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. മർദിച്ചവരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് നേഹ കുമാർ അറിയിച്ചു.