a

ചെന്നൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ മാതൃകയിൽ തമിഴ്​നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കാൽനടയാത്രയ്ക്ക് നടൻ വിജയ് ഒരുങ്ങുന്നു. ഇതിന്റെ പ്രഖ്യാപനത്തിനായി വിജയ്‌യിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം സംസ്ഥാന സമ്മേളനം ട്രിച്ചയിൽ ചേരും. നാല് സോണൽ സമ്മേളനങ്ങളും നടത്തും. പാർട്ടി രൂപീകരിച്ച ശേഷം ഇതുവരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും വിളിച്ചിരുന്നില്ല. താരത്തിന്റെ അൻപതാം പിറന്നാൾ വൻ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ചു.