pic

കാഠ്മണ്ഡു: ഇന്ത്യ - നേപ്പാൾ ബന്ധം ശക്തമാക്കാനും ഉഭയകക്ഷി ബന്ധത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്താനും പ്രതിജ്ഞാബന്ധമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് എക്സിലൂടെ മറുപടി നൽകുകയായിരുന്നു ഒലി. ഞായറാഴ്ചയാണ് ഒലിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡൽ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇന്നലെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ അവിശ്വാസ വോട്ടിൽ പുറത്തായതോടെ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടി നേപ്പാളി കോൺഗ്രസുമായി സഖ്യം ചേർന്ന് അധികാരം നേടുകയായിരുന്നു. 2015 മുതൽ 2021 വരെ മൂന്ന് തവണ പ്രധാനമന്ത്രിയായിട്ടുള്ള ഒലി ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ മുമ്പ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.