d

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ഭീമ ട്രോഫിക്ക് വേണ്ടിയുള്ള 2024ലെ സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏഴ് റൗണ്ടുകളിൽ നിന്ന് ആറ് പോയന്റുകൾ നേടിയ വയനാട്ടിൽ നിന്നുള്ള ആബേൽ എം. എസ്. ചാമ്പ്യനായി. തിരുവനന്തപുരത്തെ കല്ലാറ്റുമുക്ക് ഓക്സ്ഫോഡ് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ . സഫൽ ഫാസിൽ (ആലപ്പുഴ) രണ്ടാം സ്ഥാനവും ഹരി ആർ. ചന്ദ്രൻ (എറണാകുളം) മൂന്നാം സ്ഥാനവും ആരോൺ എസ്. പി. (തിരുവനന്തപുരം) നാലാം സ്ഥാനവും നേടി. ഇവർ നാലു പേരും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. ആദ്യത്തെ പത്ത് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകി.