മലയാളത്തിലൂടെ അരങ്ങേറി തമിഴിലും തെലുങ്കിലും ഉൾപ്പെടെ തിരക്കേറിയ താരമായി മാറിയ നടിയാണ് സംയുക്ത. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സംയുക്ത പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ സംയുക്ത പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ ഗ്ലാമറസാ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മജന്ത പ്ലെയിൻ സാരിയും ക്രീം ഷേയ്‌ഡിലുള്ള
ബ്രാലെറ്റ് ബ്ലൗസുമാണ് താരത്തിന്റെ ഔട്ട്ഫിഫറ്ഫ്. വൺലെയറായി ഉടുത്ത രീതിയിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ബ്ലൗസിൽ എംബ്രോയിഡറി വർക്കും ചെയ്തിട്ടുണ്ട്. ബ്ലൗസിനിണങ്ങുന്ന ആക്‌സസറീസാണ് മറ്റൊരു പ്രത്യേകത.
ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായി. അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.